'പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല, ആരുടേയും കള്ളപ്പണവുമില്ല: സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. മരണത്തെക്കുറിച്ച് ചില യൂട്യൂബര്‍മാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് പറഞ്ഞു. തങ്ങള്‍ക്ക് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ല.
ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി.എ. ജോസഫ് കുറ്റപ്പെടുത്തി.
അതേസമയം നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും ടി.എ.ജോസഫ് വ്യക്തമാക്കി. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങള്‍ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവന്‍ ചുമതലയും തനിക്കെന്ന് ടി.എ.ജോസഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."