HOME
DETAILS

ചരിത്രസാക്ഷ്യം; ലോക ഭൂപടത്തിൽ ഇനി കുണിയയും

  
Web Desk
February 09, 2026 | 2:39 AM

Historical evidence Kuniya will no longer be on the world map

കുണിയ: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. അക്ഷരാർഥത്തിൽ ഒരൊറ്റ സമ്മേളനം കൊണ്ട് ആരുമറിയാതിരുന്ന കാസർകോട് ജില്ലയിലെ കുണിയ ഗ്രാമം ലോക ചരിത്രത്തിന്റെ ഭാഗമായി. ഇന്നലെ പ്രഭാതം മുതൽ എല്ലാ വഴികകളും കുണിയയിലേക്ക് ഒഴുകുകയായിരുന്നു. ഉച്ചയോടെ കുണിയയിലെ പൊതുമ്മേളന നഗരിയായ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സമസ്ത പ്രവർത്തകർ എത്തിത്തുടങ്ങി. വൈകീട്ട് സമസ്ത ശതാബ്ദി സമ്മേളനം തടുങ്ങും മുമ്പുതന്നെ കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനോടു ചേർന്നുള്ള വിശാലമായ മൈതാനം നിറഞ്ഞുകവിഞ്ഞു.

കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് വാഹനങ്ങളിലാണ് ലക്ഷങ്ങൾ കുണിയിയലേക്ക് ഒഴുകിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സമാപന പൊതുസമ്മേളനത്തിന് സാക്ഷ്യംവഹിക്കാൻ പ്രവർത്തകർ എത്തിയയോടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമാപനം ലോകത്താകെയുള്ള സമസ്ത പ്രവർത്തകരുടെ മഹാസംഗമം കൂടിയായി. 10,000 പേർ പങ്കെടുത്ത രണ്ടു ദിവസത്തെ ദാഈ ക്യാംപും 33,313 പേർ പങ്കെടുത്ത പ്രതിനിധി ക്യാംപും പൂർത്തിയാക്കിയായിരുന്നു ഇന്നലത്തെ പൊതുസമ്മേളനം.
വൈകീട്ട് 4.30ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം പൂർത്തിയായി ആളുകൾ പിരിഞ്ഞുപോകുമ്പോൾ അർധരാത്രിയോടടുത്തു. ലോകത്തെ രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക വ്യാവസായ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത സമാപന പൊതുസമ്മേളനം കേരളീയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി മാറി. 2024 ജനുവരി 28ന് ബംഗളൂരുവിൽ നടത്തിയ പ്രഖ്യാപന സമ്മേളനത്തോടെയാണ് സമസ്ത ശതാബ്ദി സമ്മേളനത്തിന് തുടക്കമായത്.

യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, മലേഷ്യ, ലക്ഷദ്വീപ്, ആൻഡമാൻ, കർണാടക തുടങ്ങിയ ഇടങ്ങളിൽ വിപുലമായ സമ്മേളനങ്ങളും കന്യാകുമാരി മുതൽ മംഗളൂരു വരെ മൂന്നു സംസ്ഥാനങ്ങളിലൂടെ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിച്ച ശതാബ്ദി സന്ദേശയാത്രയും പൂർത്തിയാക്കിയാണ് കുണിയയിൽ ശതാബ്ദി മഹാസമ്മേളനത്തിന്റെ സമാപ്തി. 
നൂറ്റാണ്ട് പൂർത്താക്കിയ സമസ്ത കേരള ജംഇയ്യതുൽ ഉലമയ്ക്ക് സമൂഹത്തിലുള്ള ആഴത്തിലുള്ള വേരോട്ടത്തിന്റെ നേർസാക്ഷ്യം കൂടിയായ കുണിയയിലെ ചരിത്ര മഹാസമ്മേളനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ സമരമെന്ന് സ്വകാര്യ ബസുടമകള്‍; 19ന് ശേഷം സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ്

Kerala
  •  a day ago
No Image

വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി കുറ്റപത്രം

Kerala
  •  a day ago
No Image

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം; വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം, 11 വയസുകാരിക്ക് പരുക്ക് 

International
  •  a day ago
No Image

ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

'ഫലസ്തീനിയന്‍ അടയാളങ്ങളെല്ലാം തുടച്ചുനീക്കുന്നു' വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനം; നിസ്സംഗത അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളോട് ആംനസ്റ്റി

International
  •  a day ago
No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  a day ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  a day ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  a day ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  a day ago