റമദാനിലെ പീരങ്കി വെടിക്കെട്ട്: ഇത്തവണത്തെ പ്രധാന ആകർഷണം 'മൊബൈൽ പീരങ്കി'; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്
ദുബൈ: റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ദുബൈയിൽ നടക്കുന്ന പരമ്പരാഗത ഇഫ്താർ പീരങ്കി വെടിക്കെട്ടിനുള്ള (Ramadan Iftar Cannon) വേദികൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പീരങ്കികൾ സ്ഥാപിക്കുന്നതിനൊപ്പം, ഇത്തവണത്തെ പ്രത്യേകതയായി മൊബൈൽ പീരങ്കികളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാന പീരങ്കി വേദികൾ
പ്രധാനപ്പെട്ട ലാൻഡ്‌മാർക്കുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണയും പീരങ്കികൾ ഒരുക്കിയിരിക്കുന്നത്:
- എക്സ്പോ സിറ്റി ദുബൈ: പ്രധാന കേന്ദ്രമായിരിക്കും.
- ജുമൈറ ബീച്ച് റെസിഡൻസ് (JBR): പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ പീരങ്കി വെടിക്കെട്ട് തിരിച്ചെത്തുന്നത്.
- ബുർജ് ഖലീഫ: ദുബൈയിലെ ഏറ്റവും പ്രശസ്തമായ ഐക്കണിക് കേന്ദ്രമായ ഇവിടം പീരങ്കി വെടിക്കെട്ടിന് വേദിയാകും.
- ദുബൈ ഫെസ്റ്റിവൽ സിറ്റി
- വിദ ക്രീക്ക് ഹാർബർ ഹോട്ടൽ
ഈ വർഷത്തെ പ്രധാന ആകർഷണമായി 11 കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്ന മൊബൈൽ പീരങ്കികളും (Mobile Iftar Cannon) പ്രവർത്തനക്ഷമമാകും. അറ്റ്ലാന്റിസ് ഹോട്ടൽ, ഗ്ലോബൽ വില്ലേജ്, ബാബ് അൽ ഷംസ് ഹോട്ടൽ, മെയ്ഡൻ ഹോട്ടൽ എന്നിവയ്‌ക്കൊപ്പം വിവിധ സ്‌കൂളുകളിലും ജനവാസ കേന്ദ്രങ്ങളിലും മൊബൈൽ പീരങ്കിയെത്തും.
പീരങ്കി വെടിക്കെട്ട് കേവലം ഒരു പാരമ്പര്യം മാത്രമല്ലെന്നും, സമൂഹത്തിന്റെ ഒരുമയെയും പുണ്യമാസത്തിലെ സുരക്ഷയെയും ആതിഥ്യമര്യാദയെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ദുബൈ പൊലിസ് വ്യക്തമാക്കി. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ്, എമിറേറ്റ്സ് എയർലൈൻ, ദാർ അൽ ബെർ തുടങ്ങിയ പങ്കാളികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
dubai police announces locations for ramadan cannon firing this year with the mobile cannon emerging as the main attraction, continuing a cherished uae tradition during the holy month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."