HOME
DETAILS

ആറുവർഷമായി ഭർതൃപിതാവിന്റെ ക്രൂരപീഡനം; സ്കൂൾ പ്രിൻസിപ്പലായ യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ്

  
February 12, 2026 | 8:54 AM

bengaluru school principal files sexual harassment case against father-in-law

ബെംഗളൂരു: സ്വന്തം ഭർതൃപിതാവിൽ നിന്ന് ആറുവർഷമായി നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ പൊലിസിൽ പരാതി നൽകി ബെംഗളൂരുവിലെ സ്കൂൾ പ്രിൻസിപ്പൽ. ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും ഭർതൃപിതാവ് പീഡനം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആർ.ടി നഗർ പൊലിസിലാണ് യുവതി പരാതി നൽകിയത്.

പരാതിയിലെ പ്രധാന വിവരങ്ങൾ:

2020 മുതലാണ് ഉപദ്രവം ആരംഭിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യവർഷങ്ങളിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.യുവതി പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭർതൃപിതാവ്. സ്‌കൂളിലെ ഓഫീസ് മുറിയിൽ വെച്ചും ഇയാൾ അപമര്യാദയായി പെരുമാറുകയും അശ്ലീലച്ചുവയുള്ള കത്തുകൾ നൽകുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.

വിവരങ്ങൾ പുറത്തുപറഞ്ഞാൽ മൂന്ന് മക്കളെയും അപായപ്പെടുത്തുമെന്നായിരുന്നു ഭർതൃപിതാവിന്റെ ഭീഷണി.2025 ഡിസംബർ 15-ന് അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിന് സമീപം വെച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിലുണ്ട്.

കുടുംബത്തിന്റെ ഇടപെടൽ:

പീഡനം സഹിക്കവയ്യാതെ യുവതി ഭർത്താവിനോടും കുടുംബത്തിലെ മുതിർന്നവരോടും കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഇയാളെ താക്കീത് ചെയ്തു. ഇതോടെ കുറച്ചുകാലം ശല്യമില്ലായിരുന്നെങ്കിലും വീണ്ടും ഉപദ്രവം തുടർന്നതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ യുവതി തീരുമാനിച്ചത്.

സംഭവത്തിൽ ആർ.ടി നഗർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  14 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  14 days ago