HOME
DETAILS

മസ്‌കത്ത് അല്‍ ഖുറമില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു; രാജ്യത്തെ 33 മത്തെ സ്റ്റോര്‍

  
February 12, 2026 | 4:20 AM

Lulu opens new hypermarket in Al Qurum Muscat

മസ്‌കത്ത്: ഒമാനില്‍ റീടെയില്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി മസ്‌കത്ത് അല്‍ ഖുറമില്‍ ലുലു പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു. ഒമാനിലെ 33 മത്തെ സ്റ്റോറാണ് അല്‍ ഖുറമിലേത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ വാണിജ്യവ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഗാലിബ് ബിന്‍ സെയ്ദ് മഅ്മരി ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 33,700 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, മത്സ്യംഇറച്ചി ലൈവ് കൗണ്ടറുകള്‍ അടക്കം ഒരുക്കിയിട്ടുണ്ട്. 
വൈവിധ്യമാര്‍ന്ന ഫാഷന്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ സെല്‍ ചെക്ക് ഔട്ട് കൗണ്ടറുകള്‍, മികച്ച പാര്‍ക്കിംഗ് സൗകര്യം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഒമാനില്‍ റീടെയില്‍ സേവനം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് എന്നും, പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാര്‍ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. 
ഒമാനില്‍ വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളതെന്നും, ഭക്ഷ്യ സംസ്‌കരണ കേന്ദ്രമടക്കം ആറ് പുതിയ പ്രൊജക്ടുകള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലുലുവിന്റെ പദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിനും ഭരണ നേതൃത്വത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ലുലു ഒമാന്‍ ഡയരക്ടര്‍ ഷബീര്‍ കെ.എ, റീജിയണല്‍ ഡയരക്ടര്‍ അന്‍വര്‍ സാദത്ത് എം.എ, ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്ങ്‌സ് ഡയരക്ടര്‍ ആനന്ദ് റാം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Strengthening its retail footprint in the Sultanate of Oman, Lulu has opened a new hypermarket at Al Qurum Complex, Muscat, marking its 33rd store in Oman and underscoring the group’s sustained growth and expansion strategy in the country. The new store was inaugurated by Ghalib bin Said al Maamari, Under-Secretary of the Ministry of Commerce, Industry and Investment Promotion for Commerce and Industry in the presence of Yusuff Ali M A, Chairman of LuLu Group, senior government officials and other dignitaries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനില്‍ ഓഫറുകളുടെ പെരുമഴയുമായി യൂനിയന്‍ കോപ്പ്; 3,000 ഉല്‍പന്നങ്ങള്‍ക്ക് 60% വരെ കിഴിവ്  | UAE Ramadan Updates

Business
  •  2 hours ago
No Image

'വിമാനം തകരാന്‍ കാരണം പൈലറ്റ് മനഃപൂര്‍വ്വം ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത്?' അഹമ്മദാബാദ് ദുരന്തത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് സൂചന

National
  •  2 hours ago
No Image

കുവൈത്തില്‍ ദേശീയ ദിനാഘോഷം: ലഭിക്കുക നാല് ദിവസത്തെ അവധി 

Kuwait
  •  2 hours ago
No Image

ജി.സി.സി നേതാക്കളെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; പ്രവാസികളെ നാടുകടത്തും; പോസ്റ്റുകള്‍ പങ്കുവച്ചാലും ലൈക്ക് ചെയ്താലും പണികിട്ടും; മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  2 hours ago
No Image

കേരളത്തിന്റെ സര്‍വ മേഖലകളിലുമുള്ള വളര്‍ച്ചയില്‍ പ്രവാസികള്‍ നിര്‍ണായക പങ്കു വഹിച്ചു: എം.എന്‍ കാരശ്ശേരി

uae
  •  3 hours ago
No Image

ബംഗ്ലാദേശ് വിധിയെഴുതുന്നു; ഹസീന സര്‍ക്കാര്‍ പുറത്തായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, കനത്ത സുരക്ഷ

International
  •  3 hours ago
No Image

സർക്കാർ ഇറങ്ങുംമുമ്പ് എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നൽകാൻ നീക്കം

Kerala
  •  3 hours ago
No Image

ഒമ്പതര വർഷം കൊണ്ട് 3,02,202 നിയമനമെന്ന് സർക്കാർ; നിയമന ശുപാർശ ജോലി ലഭിച്ചവരുടെ കണക്കാക്കി പ്രചാരണം

Kerala
  •  3 hours ago
No Image

അസം ബി.ജെ.പിയുടെ വിദ്വേഷ വിഡിയോ: പ്രതിഷേധത്തിനൊടുവിൽ എ.ടി സെല്ല് മേധാവിയെ ബലിയാടാക്കി; വിഡിയോ അപ്ലോഡ് ചെയ്തയാൾക്കെതിരേ കേസെടുത്തു

National
  •  4 hours ago
No Image

മൂന്ന് ജില്ലകളിൽ എയർ സ്ട്രിപ്പ്: സാധ്യതാ പഠനത്തിനത്തിന്റെ ചുവപ്പുനാട അഴിയുന്നു

Kerala
  •  4 hours ago