പാകിസ്ഥാനെതിരെയും സഞ്ജു തന്നെ ഓപ്പണർ? സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ
പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ കളിക്കുമോയെന്ന കാര്യത്തിൽ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. അഭിഷേക് ശർമ്മ ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലെന്നും ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി നഷ്ടമാവുമെന്നാണ് സൂര്യകുമാർ യാദവ് വ്യക്തമാക്കിയത്. നമീബിയക്കെതിരെയുള്ള മത്സരത്തിന്റെ ടോസിന്റെ സമയത്താണ് സ്‌കൈ ഈ അപ്ഡേറ്റ് നൽകിയത്.
അഭിഷേക് ശർമക്ക് വയറിലുണ്ടായ അണുബാധയാണ് തിരിച്ചടിയായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച നടന്ന പരിശീലന സെക്ഷനിൽ താരം പങ്കെടുത്തിരുന്നില്ല. അഭിഷേകിന് പകരം സഞ്ജു സാംസൺ ആയിരുന്നു ഓപ്പണർ ആയി നമീബിയക്കെതിരെ കളത്തിൽ ഇറങ്ങിയത്. ഫെബ്രുവരി 15ന് പാകിസ്ഥാനെതിരെയും അഭിഷേക് കളിച്ചില്ലെങ്കിൽ സഞ്ജു സാംസൺ തന്നെ ഓപ്പണറായി കളത്തിലെത്തും.
നമീബിയക്കെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.
ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജു ബെഞ്ചിലായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. ഇഷാൻ കിഷൻ പരമ്പരയിൽ ഫോമായതും സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമാവാൻ കാരണമായി.
അഞ്ചു ടി-20 മത്സരങ്ങളുടെ ഒരു പരമ്പരയിൽ ഏറ്റവും കുറവ് റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറായും സഞ്ജു ഇതോടെ വീണ്ടും മാറി. 2025ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ സഞ്ജു 51 റൺസ് നേടിയിരുന്നു. ഇതിനേക്കാൾ മോശം പ്രകടനമാണ് സഞ്ജു ഈ പരമ്പരയിൽ കാഴ്ചവെച്ചത്.
India captain Suryakumar Yadav has given an update on whether Indian opener Abhishek Sharma will play in the match against Pakistan. Suryakumar Yadav clarified that Abhishek Sharma is still not recovered and will miss one or two more matches. Sky gave this update during the toss of the match against Namibia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."