HOME
DETAILS

കൊലപാതകക്കേസിൽ ബിജെപി എംഎൽഎ വിമാനത്താവളത്തിൽ പിടിയിൽ; ഹരജി സുപ്രിം കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ്

  
February 12, 2026 | 5:34 PM

supreme court denied bail karnataka bjp mla byrathi basavaraj arrested

ബംഗളുരു: കൊലപാതകക്കേസിൽ കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് കർണാടക പൊലിസ്. അഹമ്മദാബാദിൽ നിന്ന് എത്തിയ ഉടൻ ബൈരതി ബസവരാജിനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പൊലിസ് വൃത്തങ്ങൾ അറിയിച്ചു. ടെർമിനൽ -1 ൽ അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്ന ദേവനഹള്ളി പൊലിസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതകത്തിൽ മുൻകൂർ ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ബൈരതി ബസവരാജ് സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. ഇതിന് മണിക്കൂറുകൾക്കുള്ളിലാണ് കെആർ പുരം എംഎൽഎയുടെ അറസ്റ്റ്.

2025 ജൂലൈ 15 ന് ബംഗളുരു ഭാരതി നഗറിൽ വെച്ച് ഗുണ്ടാസംഘത്തലവൻ ബിക്ലു ശിവു എന്ന ശിവപ്രകാശിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അന്വേഷണത്തിനിടെ, കുറ്റകൃത്യത്തിൽ മുൻ മന്ത്രിയായ ബസവരാജിന്റെ പങ്കിനെക്കുറിച്ച് പൊലിസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. എഫ്‌ഐആറിൽ അഞ്ചാം പ്രതിയായാണ് ബസവരാജിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

പൊലിസ് പറയുന്നതനുസരിച്ച്, കാറിൽ എത്തിയ അക്രമികൾ അമ്മയുടെ മുന്നിൽ വെച്ച് ശിവപ്രകാശിനെ കൊലപ്പെടുത്തുകയായിരുന്നു. ശിവപ്രകാശിന്റെ അമ്മ വിജയലക്ഷ്മിയുടെ മൊഴി പ്രകാരം, എട്ട് മുതൽ ഒമ്പത് വരെ ആളുകൾ ഇരുമ്പ് ദണ്ഡുകളും വടിവാളുകളും ഉപയോഗിച്ച് തന്റെ മകനെ ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഇടപെടാൻ ശ്രമിച്ചപ്പോൾ അവർ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അവനെയും അടിച്ചു എന്നും മൊഴിയിൽ ഉണ്ട്.

2025 ഫെബ്രുവരി മുതൽ കിതഗനൂർ പ്രദേശത്ത് ഭൂമി സ്വന്തമാക്കാൻ നടത്തിയ സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കെ.ആർ പുര എംഎൽഎയാണ് ബൈരതി ബസവരാജ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നമീബിയയെ തകർത്തെറിഞ്ഞു; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം

Cricket
  •  3 hours ago
No Image

പാകിസ്ഥാനെതിരെയും സഞ്ജു തന്നെ ഓപ്പണർ? സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 hours ago
No Image

യുഎഇയിലെ ആഡംബര വാച്ച് വിപണിയുടെ അതികായൻ; സിദ്ദിഖി ഹോൾഡിംഗ്സ് സഹ ഉടമ അബ്ദുൾമജീദ് സിദ്ദിഖി അന്തരിച്ചു

uae
  •  3 hours ago
No Image

അടുപ്പം സ്ഥാപിച്ച് യുവതിയില്‍ നിന്ന് പണം തട്ടി; 194,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ട് അബുദബി കോടതി

uae
  •  4 hours ago
No Image

ചരിത്രത്തിൽ രണ്ടാമൻ! ഒറ്റപ്പേര് 'സഞ്ജു വിശ്വനാഥ് സാംസൺ'

Cricket
  •  4 hours ago
No Image

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും; സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

41 പന്തിൽ ലോക റെക്കോർഡ്; ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ 

Cricket
  •  4 hours ago
No Image

ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ശുചിത്വവും; കാര്‍ഷിക മാലിന്യ നിയന്ത്രണത്തിന് പദ്ധതി

bahrain
  •  5 hours ago
No Image

വൈദ്യുതി തകരാറുകള്‍ അവഗണിക്കരുത്; ജാഗ്രതാ നിര്‍ദ്ദേശവുമായി ബഹ്‌റൈന്‍ പൊലീസ്

bahrain
  •  5 hours ago
No Image

ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു; അടിച്ചെടുത്തത് ഇതിഹാസ നേട്ടം

Cricket
  •  6 hours ago