നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; പ്രകടന പത്രിക സമിതി ചെയർമാൻ ബെന്നി ബഹനാൻ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയർമാൻ.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് വേണ്ടിയും പ്രചാരണം നയിക്കുന്നതിനും ചെന്നിത്തലുകളുടെ അനുഭവത്തിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ തിരുവനന്തപുരം എംപി ശശി തരൂർ ആണ്. പ്രചാരണ സമിതി കൺവീനർ ഷാഫി പറമ്പിൽ എം.പിയാണ്. ബെന്നി ബഹനാൻ എം.പിയാണ് പ്രകടനപത്രിക സമിതി ചെയർമാൻ. സഹ അധ്യക്ഷൻ കൊടിക്കുന്നിൽ സുരേഷ് ആണ്.
രമേശ് ചെന്നിത്തല ഉൾപ്പെടെ ആകെ 10 അംഗങ്ങളാണ് പ്രചാരണ സമിതിയിൽ ഉള്ളത്mnതാഴെ തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കുന്ന വേണ്ടിയാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."