HOME
DETAILS
MAL
എസ്ഐആർ; കേരളത്തിൽ ആറ് ജില്ലകളിൽ ഹിയറിങ് പൂർത്തിയായി
February 12, 2026 | 6:23 PM
തിരുവനന്തപുരം: കേരളത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഹിയറിങ് നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഹിയറിങ് നടപടികൾ 100 ശതമാനം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽഖർ വ്യക്തമാക്കി. പാലക്കാട്, കോട്ടയം, ആലപ്പുഴ, എറണാംകുളം, കാസർകോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഹിയറിങ് നടപടികൾ അവസാനിച്ചത്. 101 നിയോജക മണ്ഡലങ്ങളിലും ഹിയറിങ് പൂർത്തിയായി.
ബിഎൽഒ സൂപ്പർവൈസർമാർ, ബിഎൽഒമാർ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ എസ്ഐആർ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."