ശബരിമല യുവതീപ്രവേശനം: ആചാരസംരക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്; കോടതിക്കൊപ്പമെന്ന് സി.പി.എം
ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. യുവതീ പ്രവേശനത്തിന് അനുകൂലമായാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിലപാട് സ്വീകരിച്ചതെങ്കിലും നിലപാട് മാറ്റം അടുത്ത കാലത്ത് സര്‍ക്കാര്‍ അത് പ്രവര്‍ത്തിയിലൂടെ കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുവതി പ്രവേശനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും ഇടപെട്ടിട്ടില്ലെന്നും എന്‍.എസ്.എസ് മാത്രമാണ് കക്ഷിയെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. പഴയ ആചാരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. ആലിഖിതമായിട്ടാണെങ്കിലും ആചാരം നിലനിര്‍ത്തുന്ന ഒരു നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. യുവതി പ്രവേശനത്തില്‍ കേന്ദ്രം ഒന്നും ചെയ്തില്ല എന്ന ആക്ഷേപം ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, കോടതി പറയുന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളോട് ഏറ്റവും കൂറുള്ളത് തങ്ങള്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 'കോടതി കയറ്റാന്‍ പറഞ്ഞപ്പോള്‍ കയറ്റി, കയറ്റണ്ടാണ് പറഞ്ഞപ്പോള്‍ കയറ്റിയില്ല. കോടതിയുടെ നിലപാട് വരട്ടെ. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ പറയും' ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹരജികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Ahead of the Supreme Court’s consideration of review petitions in the Sabarimala women’s entry case, the Nair Service Society (NSS) has expressed hope that the Kerala government will revise its affidavit to uphold traditional practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."