HOME
DETAILS
MAL
ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് സഊദി അറേബ്യ
February 15, 2026 | 12:06 PM
റിയാദ്: ഫെബ്രുവരി 17ന് ചൊവ്വാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കോടതി അഭ്യര്‍ഥിച്ചു. മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയെ വിവരമറിയിക്കണമെന്നും മാസപ്പിറവി കാണാന്‍ ശേഷിയുള്ളവര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും സഊദി സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 19 ചൊവ്വാഴ്ച റജബ് 29 ആയിരിക്കും. ചൊവ്വാഴ്ച മാസപിറവി ദർശിച്ചാൽ ബുധനാഴ്ച്ച റമദാൻ ഒന്നാകും. അല്ലെങ്കിൽ റജബ് 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും വ്രതാരംഭം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."