HOME
DETAILS

' അന്യഗ്രഹ ജീവികളുണ്ട്, പക്ഷേ അവ ഏരിയ 21 ല്‍ അല്ല'- വെളിപ്പെടുത്തലുമായി ഒബാമ

  
Web Desk
February 15, 2026 | 10:11 AM

barack-obama-aliens-area-51-podcast-statement

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എന്നാല്‍ അവ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബര്‍ ബ്രയാന്‍ ടൈലര്‍ കോവനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അതേസമയം, അന്യഗ്രഹജീവികളെ നെവാഡയിലെ അതീവ രഹസ്യ സ്വഭാവമുള്ള 'ഏരിയ 51' (അൃലമ 51) എന്ന യു.എസ് സൈനിക താവളത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ഒബാമ തള്ളിക്കളഞ്ഞു.

''ഞാന്‍ അവയെ കണ്ടിട്ടില്ല. അവ യാഥാര്‍ഥ്യമാണ്. എന്നാല്‍ അവര്‍ എരിയ 51 ല്‍ ഒളിചിരിക്കുകയല്ല, അവിടെ ഭൂഗര്‍ഭ സൗകര്യമില്ല. അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് പോലും മറച്ചുവെക്കാവുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കാം''- ഒബാമ പറഞ്ഞു. 

അമേരിക്കന്‍ എയര്‍ ഫോഴ്‌സിന്റെ നെവാഡയിലെ അതീവ  രഹസ്യ സ്വഭാവമുള്ള  മേഖയാണ് ഏരിയ 51. ഇവിടെ അന്യഗ്രഹ പേടകം സൂക്ഷിച്ചിട്ടുണ്ടെന്നും 1947 ലെ റോസ്വെല്‍ സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. 

അതിവേഗത്തില്‍ ആകാശത്തിലൂടെ പോകുന്ന വസ്തുക്കളെ കണ്ടിട്ടുണ്ടെന്നും അതിന്റെ വിഡിയോകള്‍ കൈവശമുണ്ടെന്നും  പെന്റഗണ്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് അന്യഗ്രഹ ജീവികളുടേതാണെന്ന വാദം തള്ളിയിരുന്നു. 

ഇതാദ്യമായല്ല, ഒബാമ അന്യഗ്രഹജീവികളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 2021 ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെ അന്യഗ്രഹ ജീവികളെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ കഴിയാത്ത കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കള്‍ അവ എന്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കല്‍ രീതി വിശദീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

Former US President Barack Obama has said he believes in the possibility of extraterrestrial life but dismissed claims that aliens are being hidden at Area 51. Speaking in a podcast interview with Brian Tyler Cohen, Obama stated that while he has not personally seen aliens, he considers their existence plausible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മഹത്യ ചെയ്ത ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  an hour ago
No Image

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ.സി വേണുഗോപാലുമായി സംസാരിച്ചു, പദവിയും പരിഗണനയില്‍

Kerala
  •  an hour ago
No Image

ദിവസവും സൈക്കിള്‍ ചവിട്ടി അവര്‍ അംഗനവാടിയിലെത്തും, വൃത്തിയാക്കി പായ വിരിച്ച് ഒരിക്കലും വരാത്ത കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കും; ഒഡിഷയിലെ ദലിത് യുവതിയുടെ കഥ

National
  •  2 hours ago
No Image

വോട്ടിനായി പണവും കുക്കറും നല്‍കി, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് തിരികെ വാങ്ങി; ഒടുവില്‍ ഫലം വന്നപ്പോഴോ... 

National
  •  4 hours ago
No Image

അള്‍ട്രാവയലറ്റ് വികിരണം: മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലര്‍ട്ട്, ജോലി സമയത്തില്‍ മാറ്റം

Kerala
  •  4 hours ago
No Image

പിടിയിലായത് സ്വര്‍ണമാല വിഴുങ്ങിയതിന്, സ്‌കാനിങ്ങില്‍ വയറ്റില്‍ കമ്മലും; മോഷ്ടാവിനെ പിടികൂടി വെട്ടിലായി പൊലിസ്; തൊണ്ടി മുതല്‍ പുറത്തുവരാന്‍ നാലുദിവസമായി കാത്തിരിപ്പ്  

Kerala
  •  4 hours ago
No Image

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ പൊലിസുകാരനെതിരെ കേസ്; പൊലിസ് സേനയില്‍ പ്രതിഷേധം രൂക്ഷം

Kerala
  •  5 hours ago
No Image

ശബരിമല യുവതീപ്രവേശനം: ആചാരസംരക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്; കോടതിക്കൊപ്പമെന്ന് സി.പി.എം

Kerala
  •  5 hours ago
No Image

താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണം; പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പകരം വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്ന് സൂചന  

International
  •  6 hours ago
No Image

കോഴിക്കോട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു

Kerala
  •  6 hours ago