HOME
DETAILS

അള്‍ട്രാവയലറ്റ് വികിരണം: മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലര്‍ട്ട്, ജോലി സമയത്തില്‍ മാറ്റം

  
Web Desk
February 15, 2026 | 7:54 AM

uv-radiation-orange-alert-munnar-chengannur-work-timing-changes-kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡക്സ് (8) രേഖപ്പെടുത്തിയത്. ഇവിടെ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയില്‍ യുവി ഇന്‍ഡക്സ് 7 രേഖപ്പെടുത്തി.

സൂചിക 6നു മുകളിലുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലെടുക്കണമെന്നാണു നിര്‍ദേശം. മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവേ യുവി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി സൂചികയുണ്ടാകാന്‍ സാധ്യതയുണ്ട്.

ആലപ്പുഴ ജില്ലയില്‍ താരതമ്യേന ഉയര്‍ന്ന സ്ഥലമായ ചെങ്ങന്നൂരാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രമുള്ളത്. പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്.

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.

ഉത്തരവില്‍ നിന്ന്

  • സമുദ്രനിരപ്പില്‍നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
  •  പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ഈ ഉത്തരവു പ്രകാരമുള്ള കാലയളവില്‍ മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് സംബന്ധമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട റീജനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ / ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ലേബര്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കും.
  •  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫിസര്‍, ഡപ്യൂട്ടി ലേബര്‍ ഓഫിസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിടിയിലായത് സ്വര്‍ണമാല വിഴുങ്ങിയതിന്, സ്‌കാനിങ്ങില്‍ വയറ്റില്‍ കമ്മലും; മോഷ്ടാവിനെ പിടികൂടി വെട്ടിലായി പൊലിസ്; തൊണ്ടി മുതല്‍ പുറത്തുവരാന്‍ നാലുദിവസമായി കാത്തിരിപ്പ്  

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ പൊലിസുകാരനെതിരെ കേസ്; പൊലിസ് സേനയില്‍ പ്രതിഷേധം രൂക്ഷം

Kerala
  •  2 hours ago
No Image

ശബരിമല യുവതീപ്രവേശനം: ആചാരസംരക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്; കോടതിക്കൊപ്പമെന്ന് സി.പി.എം

Kerala
  •  3 hours ago
No Image

താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണം; പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പകരം വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്ന് സൂചന  

International
  •  3 hours ago
No Image

കോഴിക്കോട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു

Kerala
  •  4 hours ago
No Image

കടബാധ്യത മൂലം സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; ജീവനൊടുക്കിയത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആള്‍

Kerala
  •  4 hours ago
No Image

തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം

Kerala
  •  5 hours ago
No Image

ഖത്തറിൽ തൊഴിൽ വിപ്ലവം; ഐ.ടി, ഗ്രീൻ എനർജി മേഖലകളിൽ പ്രവാസികൾക്ക് വൻ അവസരങ്ങൾ | Qatar Job Market

Abroad-career
  •  5 hours ago
No Image

വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 'ഓര്‍മക്കുറിപ്പുകള്‍' എഴുതാന്‍ രണ്ട് പതിറ്റാണ്ട് കാത്തിരിക്കണം; 20  വര്‍ഷം 'കൂളിംഗ്-ഓഫ് പിരീഡ്' ഏര്‍പെടുത്താന്‍ കേന്ദ്രം, നീക്കം നരവനെയുടെ പുസ്തക വിവാദത്തിന് പിന്നാലെ

National
  •  6 hours ago
No Image

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഗൾഫിൽ ശൈത്യകാല റമദാൻ; ഒരുക്കങ്ങൾ സജീവം, വ്രതാരംഭം വ്യാഴാഴ്ചയ്ക്ക് സാധ്യത

Saudi-arabia
  •  6 hours ago