HOME
DETAILS

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ പൊലിസുകാരനെതിരെ കേസ്; പൊലിസ് സേനയില്‍ പ്രതിഷേധം രൂക്ഷം

  
February 15, 2026 | 7:15 AM

sfi-assault-case-against-police-officer-protests-thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലിസുകാരന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തില്‍ പൊലിസ് സേനയില്‍ പ്രതിഷേധം രൂക്ഷം. ഇന്ന് നടക്കുന്ന പൊലിസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കേസെടുത്ത നടപടിക്കതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. 

സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാകട്ടെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതുവരെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പുറത്ത് വന്ന വീഡിയോകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസില്‍ മെല്ലെ പൊക്ക് ആണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാള്‍ ഓഫ് ട്രാന്‍വന്‍കൂറിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം മാളിലെത്തിയ എആര്‍ ക്യാമ്പിലെ പൊലീസുകാരനായ മിഥുന്‍ റോയിക്കാണ് മര്‍ദനമേറ്റത്. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി.

A case registered against a police officer who was allegedly assaulted by SFI activists at a shopping mall in Thiruvananthapuram has triggered strong protests within the police force. The incident took place at the Mall of Travancore on Saturday afternoon, where AR Camp police officer Mithun Roy was reportedly attacked while visiting with his family.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: ആചാരസംരക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്; കോടതിക്കൊപ്പമെന്ന് സി.പി.എം

Kerala
  •  3 hours ago
No Image

താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണം; പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പകരം വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്ന് സൂചന  

International
  •  3 hours ago
No Image

കോഴിക്കോട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു

Kerala
  •  4 hours ago
No Image

കടബാധ്യത മൂലം സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; ജീവനൊടുക്കിയത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആള്‍

Kerala
  •  4 hours ago
No Image

തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം

Kerala
  •  5 hours ago
No Image

ഖത്തറിൽ തൊഴിൽ വിപ്ലവം; ഐ.ടി, ഗ്രീൻ എനർജി മേഖലകളിൽ പ്രവാസികൾക്ക് വൻ അവസരങ്ങൾ | Qatar Job Market

Abroad-career
  •  5 hours ago
No Image

വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 'ഓര്‍മക്കുറിപ്പുകള്‍' എഴുതാന്‍ രണ്ട് പതിറ്റാണ്ട് കാത്തിരിക്കണം; 20  വര്‍ഷം 'കൂളിംഗ്-ഓഫ് പിരീഡ്' ഏര്‍പെടുത്താന്‍ കേന്ദ്രം, നീക്കം നരവനെയുടെ പുസ്തക വിവാദത്തിന് പിന്നാലെ

National
  •  5 hours ago
No Image

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഗൾഫിൽ ശൈത്യകാല റമദാൻ; ഒരുക്കങ്ങൾ സജീവം, വ്രതാരംഭം വ്യാഴാഴ്ചയ്ക്ക് സാധ്യത

Saudi-arabia
  •  6 hours ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങലിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം; മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്

International
  •  6 hours ago
No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  7 hours ago