താമരശ്ശേരിയിൽ നടുറോഡിൽ യുവാക്കളുടെ മദ്യപാനം; ഹോണടിച്ച ലോറി ഡ്രൈവർക്ക് ഭീഷണി, ഒടുവിൽ പൊലിസ് പിടിയിൽ
താമരശ്ശേരി: നട്ടുച്ചയ്ക്ക് നടുറോഡിൽ മദ്യപാനവും അതിക്രമവും നടത്തിയ രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്കൂളിന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ. താമരശ്ശേരി പി.സി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് മദ്യകുപ്പിയുമായി യുവാക്കൾ നടുറോഡിൽ ഇരിപ്പുറപ്പിച്ചത്. വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ യാതൊരു കൂസലുമില്ലാതെയായിരുന്നു മദ്യപാനം. ഈ സമയത്താണ് പാതയിലൂടെ ഒരു ലോറി എത്തിയത്. റോഡിൽ തടസ്സമായി ഇരുന്ന യുവാക്കളോട് മാറാനായി ഡ്രൈവർ ഹോൺ മുഴക്കി. എന്നാൽ മാറാൻ തയ്യാറാകാത്ത യുവാക്കൾ ലോറി ഡ്രൈവറെ അസഭ്യം പറയുകയും വാഹനത്തിന് അടുത്തേക്ക് ചെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നടുറോഡിലെ ഈ അതിക്രമം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ താമരശ്ശേരി പൊലിസിൽ വിവരമറിയിച്ചു.
ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നതിന്റെയും റോഡിലിരുന്ന് മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘം ഇരുവരെയും ബലമായി കസ്റ്റഡിയിലെടുത്ത് നീക്കി. പൊതുജനമധ്യത്തിൽ ശല്യമുണ്ടാക്കിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.
In Thamarassery, Kozhikode, two youths were arrested for drinking in the middle of the road in broad daylight. The incident occurred on Sunday afternoon near Alphonse School on the Korangad-Kozhikkal road.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."