അബൂദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിനു പുതിയ ഭാരവാഹികൾ
അബൂദബി: കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപാർട്മെന്റ് സർക്കുലർ പ്രകാരം അബൂദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ 2026ലേക്കുള്ള മാനേജിങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദു റഊഫ് അഹ്സനി (പ്രസിഡന്റ്), അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), അസീസ് കാളിയാടൻ (ട്രഷറർ), വി.പി.കെ അബ്ദുല്ല (വൈസ് പ്രസിഡന്റ്), അബ്ദുല്ല നദ്‌വി (അഡ്മിനിസ്ട്രേഷൻ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി തെർിരഞ്ഞെടുക്കപ്പെട്ട അബ്ദു റഊഫ് അഹ്‌സനി ഇസ്‌ലാമിക് സെന്റർ മുൻ വൈസ് പ്രസിഡന്റാണ്. മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം സ്വദേശിയാണ് അദ്ദേഹം.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി നേരത്തെ രണ്ട് തവണ ജനറൽ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ചെറിയൂർ സ്വദേശിയാണ്. ട്രഷററായ അസീസ് കാളിയാടൻ മലപ്പുറം ജില്ലയിലെ തിരുന്നാവായ സ്വദേശിയാണ്. അബൂദബിയിലെ സാമൂഹിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണദ്ദേഹം.
Summary : New office bearers for Abu Dhabi Indian Islamic Centre
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."