HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ച എങ്ങുമെത്താതെ എൻ.ഡി.എ

  
ജലീൽ അരൂക്കുറ്റി
February 16, 2026 | 2:54 AM

Assembly elections NDA fails to reach consensus on bipartisan talks

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ നടത്തേണ്ടെന്ന് ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. യു.ഡി.എഫിൻ്റെയും എൽ.ഡി.എഫിൻ്റെയും സ്ഥാനാർഥിനിർണയം കൂടി പരിഗണിച്ച് സാവകാശം മതിയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയ 11 നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടെ നേരത്തെ തന്നെ സ്ഥാനാർഥികളെ രംഗത്തിറക്കി പ്രചാരണം ആരംഭിക്കാനാണ് സംസ്ഥാന നേതൃത്വം തയാറെടുത്തത്.

ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക തയാറാക്കി ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. ഫെബ്രുവരി പകുതിയോടെ ഒന്നാംഘട്ട പട്ടിക പ്രഖ്യാപിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് ദേശീയ നേതൃത്വം പ്രഖ്യാപനം സാവകാശം മതിയെന്ന നിർദേശം നൽകിയത്. ആരും സ്ഥാനാർഥി ചമയേണ്ടെന്നും നിർദേശമുണ്ട്.

സംഘടനാ ചുമതലയുള്ള എസ്. സുരേഷ് ഒഴികെയുള്ളവർ സ്ഥാനാർഥികളായേക്കുമെന്നാണ് സൂചന. പ്രഥമ പട്ടികയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്. വൈസ് പ്രസിഡന്റുമാരിൽ ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും പി. സുധീർ ആറ്റിങ്ങലിലും ഷോൺ ജോർജ് പാലായിലും മത്സരിച്ചേക്കും.സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ എം.ടി രമേശ് ചെങ്ങന്നൂരിലും ശോഭാസുരേന്ദ്രൻ കായംകുളത്തും അനൂപ് ആന്റണി തിരുവല്ലയിലും മത്സരിക്കാനാണ് സാധ്യത.

അതിനിടെ, എൻ.ഡി.എയിലെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച എങ്ങുമെത്തിയില്ല . ബി.ഡി.ജെ.എസുമായും പുതിയതായി മുന്നണിയിലെത്തിയ ട്വൻ്റി 20 യുമായുമാണ് പ്രധാനമായും സീറ്റ് വിഭജനം നടത്തേണ്ടത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

Cricket
  •  19 minutes ago
No Image

വയനാട് ഉരുൾദുരന്തം: മുസ്‌ലിം ലീഗിൻ്റെ ആദ്യഘട്ട വീടുകൾ 28ന് കൈമാറും

Kerala
  •  2 hours ago
No Image

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു ബിജെപി നേതാവ്; വ്യാജപരാതിയിൽ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

Kerala
  •  2 hours ago
No Image

ഒന്നര പതിറ്റാണ്ടിൽ ആറിലൊന്നായി കുറഞ്ഞു; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Kerala
  •  2 hours ago
No Image

മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം

Kerala
  •  2 hours ago
No Image

ജോലിഭാരവും പിരിച്ചുവിടൽ ഭീഷണിയും സർവിസിനെ പ്രതിസന്ധിയിലാക്കുന്നു; കെ ടെറ്റ് കുരുക്കിൽ അധ്യാപകർ

Kerala
  •  2 hours ago
No Image

കെ.പി.സി.സി നേതൃയോഗം ഇന്ന്; തിരുവനന്തപുരത്ത് സ്ഥാനാർഥികളെ ഉറപ്പിക്കാൻ കൊച്ചിയിൽ അനൗപചാരിക ചർച്ച നടത്തി നേതാക്കൾ

Kerala
  •  2 hours ago
No Image

പൊലിസുകാരനെ മർദിച്ച സംഭവം; സേനയിൽ അമർഷം പുകയുന്നു; കേസെടുത്തതിൽ ആഭ്യന്തരവകുപ്പിനെതിരേ വിമർശനം  

Kerala
  •  2 hours ago
No Image

'പുതിയ സത്യവാങ്മൂലം നൽകാൻ തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' വി.ഡി സതീശൻ

Kerala
  •  2 hours ago
No Image

ശബരിമല യുവതീപ്രവേശന കേസ്; സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം 

Kerala
  •  2 hours ago