HOME
DETAILS

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

  
February 16, 2026 | 4:27 AM

irfan pathan talks about shivam dube performance in t20

ടി-20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ 8ലേക്ക് മുന്നേറിയിരിക്കുകയാണ്.  കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി. 

ഇന്ത്യക്കായി ഇഷാൻ കിഷാനാണ് മികച്ച പ്രകടനം നടത്തിയത്. 40 പന്തിൽ 77 റൺസാണ് ഇഷാന്റെ ബാറ്റിൽ നിന്നും പിറന്നത്. 10 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 പന്തിൽ 32 റൺസും നേടി. ശിവം ദുബെ 27 റൺസും തിലക് വർമ്മ 25 റൺസും നേടി ഇന്ത്യക്ക് മാന്യമായ ടോട്ടൽ നൽകുന്നതിൽ നിർണായകമായി.

ഇപ്പോൾ മത്സരത്തിലെ ശിവം ദുബെയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ദുബെയുടെ പ്രകടനങ്ങൾ അധികമാരും ശ്രദ്ധിക്കപ്പെടാറില്ലെന്നും സമർദ്ദങ്ങളിൽ ഇന്ത്യക്കായി ദുബെ മികച്ച പ്രകടനം നടത്താറുണ്ടെന്നുമാണ് ഇർഫാൻ പത്താൻ പറഞ്ഞത്. 

''നന്നായി കളിച്ച മറ്റൊരു താരം കൂടിയുണ്ട്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുന്ന താരമാണ് ദുബെ. അവൻ ഏഷ്യ കപ്പ് ഫൈനലിലും 2024 ടി-20 ലോകകപ്പ് ഫൈനലിലും ഇപ്പോൾ പാകിസ്ഥാനെതിരെയും അവസാന സമയങ്ങളിൽ ടീമിന് വേണ്ടി ചെറിയ പ്രകടനം നടത്തി. അവന് ഹിറ്റ് ചെയ്യാനുള്ള കഴിവ് വളരെ വലുതാണ്'' ഇർഫാൻ പത്താൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. 

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ,  ഹർദിക് പാണ്ഡ്യ,  അക്‌സർ പട്ടേൽ,  വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും കുൽദീപ് യാദവ്‌, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കിയപ്പോൾ പാകിസ്ഥാന്റെ ബാറ്റിംഗ് തകരുകയായിരുന്നു.  ഫെബ്രുവരി 18ന് നടക്കുന്ന അടുത്ത മത്സരത്തിൽ നെതർലാൻഡ്സ് ആണ് ഇന്ത്യയുടെ എതിരാളികൾ.

India have advanced to the Super 8s after defeating Pakistan by 61 runs in a thrilling match in the T20 World Cup yesterday. Former Indian player Irfan Pathan has spoken about Shivam Dubey's performance in the match. Irfan Pathan said that Dubey's performances are not noticed by many and that Dubey performs well for India under pressure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുൾദുരന്തം: മുസ്‌ലിം ലീഗിൻ്റെ ആദ്യഘട്ട വീടുകൾ 28ന് കൈമാറും

Kerala
  •  3 hours ago
No Image

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു ബിജെപി നേതാവ്; വ്യാജപരാതിയിൽ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

Kerala
  •  3 hours ago
No Image

ഒന്നര പതിറ്റാണ്ടിൽ ആറിലൊന്നായി കുറഞ്ഞു; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Kerala
  •  3 hours ago
No Image

മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം

Kerala
  •  3 hours ago
No Image

ജോലിഭാരവും പിരിച്ചുവിടൽ ഭീഷണിയും സർവിസിനെ പ്രതിസന്ധിയിലാക്കുന്നു; കെ ടെറ്റ് കുരുക്കിൽ അധ്യാപകർ

Kerala
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ച എങ്ങുമെത്താതെ എൻ.ഡി.എ

Kerala
  •  3 hours ago
No Image

കെ.പി.സി.സി നേതൃയോഗം ഇന്ന്; തിരുവനന്തപുരത്ത് സ്ഥാനാർഥികളെ ഉറപ്പിക്കാൻ കൊച്ചിയിൽ അനൗപചാരിക ചർച്ച നടത്തി നേതാക്കൾ

Kerala
  •  3 hours ago
No Image

പൊലിസുകാരനെ മർദിച്ച സംഭവം; സേനയിൽ അമർഷം പുകയുന്നു; കേസെടുത്തതിൽ ആഭ്യന്തരവകുപ്പിനെതിരേ വിമർശനം  

Kerala
  •  3 hours ago
No Image

'പുതിയ സത്യവാങ്മൂലം നൽകാൻ തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' വി.ഡി സതീശൻ

Kerala
  •  3 hours ago
No Image

ശബരിമല യുവതീപ്രവേശന കേസ്; സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം 

Kerala
  •  3 hours ago