HOME
DETAILS

താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ഗുണ്ടാവിളയാട്ടം: ഫോൺ പിടിച്ചുപറി, മുണ്ടഴിച്ചെടുത്തു; 4 പേർ കസ്റ്റഡിയിൽ

  
February 16, 2026 | 10:00 AM

tourist bus attacked in thamarassery 4 youths arrested for harassing passengers

കോഴിക്കോട്: വയനാട് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ താമരശ്ശേരിയിൽ ക്രൂരമായ ആക്രമണം. ബസ് തടഞ്ഞുനിർത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും യാത്രക്കാരുടെ ഫോൺ പിടിച്ചുപറിക്കുകയും ഉടുമുണ്ടഴിക്കുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കളെ താമരശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ കൈതപ്പൊയിൽ സ്വദേശികളായ അജ്‌മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്‌ദുറസാഖ് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.

സംഭവം ഇങ്ങനെ :

ഞായറാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി ചുരം അടിവാരത്തിന് സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ചേളന്നൂരിൽ നിന്നുള്ള 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒരു ഗുഡ്‌സ് വാഹനവുമായി ഉരസിയിരുന്നു. ബസ് ഡ്രൈവറും ഗുഡ്‌സ് വാഹനത്തിലുള്ളവരും തമ്മിൽ സംസാരിച്ച് ഈ പ്രശ്നം പരിഹരിച്ചതാണ്.

 ഈ സമയം കാറിലെത്തിയ പ്രതികൾ അനാവശ്യമായി വിഷയത്തിൽ ഇടപെടുകയും ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. "ചുരമിറങ്ങിയിട്ട് കാണിച്ചുതരാം" എന്നായിരുന്നു ഇവരുടെ വെല്ലുവിളി.

അടിവാരത്തെ അതിക്രമം:

ചുരമിറങ്ങി അടിവാരത്തെത്തിയപ്പോൾ പ്രതികൾ കാർ കുറുകെ വെച്ച് ബസ് തടഞ്ഞു. തുടർന്ന് ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി യാത്രക്കാരെ മർദ്ദിക്കുകയായിരുന്നു.യാത്രക്കാരിയായ ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ പ്രതികൾ ബലമായി പിടിച്ചുപറിച്ചു.രണ്ട് പുരുഷ യാത്രക്കാരുടെ ഉടുമുണ്ടഴിച്ചെടുക്കുകയും അവരെ മർദ്ദിക്കുകയും ചെയ്തു.കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വലിയ ഭീതിയാണ് ബസിനുള്ളിൽ ഉണ്ടായത്.

യാത്രക്കാർ ഉടൻ തന്നെ താമരശ്ശേരി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  6 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  6 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  6 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  6 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  6 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  6 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  6 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  6 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  6 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  6 days ago