HOME
DETAILS

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

  
February 17, 2026 | 1:19 AM

Thondimuthal case verdict on Antony Rajus petition today

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്. വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിലാണ് തിരുവനന്തപുരം സെക്ഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടിക്കുക. കേസിൽ മൂന്ന് വർഷത്തെ തടവും പിഴയുമാണ് ആന്റണിക്ക് ലഭിച്ചത്. ഇതിനെതിരെയുള്ള അപ്പീലിലാണ് വിധി പറയുക. 

1990ൽ നടന്ന ഒരു മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്നാണ് ഈ തിരിമറി നടത്തിയത് എന്നാണ് പൊലിസിന്റെ കണ്ടെത്തൽ. തുടർന്ന്, വർഷങ്ങളോളം നടപടികളില്ലാതെ നീണ്ടുപോയ ഈ കേസ് മാധ്യമങ്ങൾ വീണ്ടും ചർച്ചയാക്കിയതോടെയാണ് നിയമനടപടികൾ വേഗത്തിലായത്. 

സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

എംഎൽഎ സ്ഥാനത്ത് നിന്നും ആന്റണി രാജുവിനെ അയോഗ്യനാക്കുകയും ചെയ്തിരുന്നു. എംഎൽഎ സ്ഥാനത്തുനിന്നും ആറ് വർഷത്തേക്കാണ് ആന്റണിയുടെ അയോഗ്യത. കോടതിയുടെ വിധി വന്ന ജനുവരി മൂന്ന് മുതൽ അയോഗ്യത നിലവിൽ വന്നു.  1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) അനുസരിച്ചാണ് അയോഗ്യത. കേസിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യനിയമം അനുസരിച്ച് നിയമസഭാംഗത്വം നഷ്ടപ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് സ്വന്തം നാടിന്റെ നെഞ്ചിലേക്ക് ഗോളടിച്ച് കരയിപ്പിച്ചു, ഇത്തവണ അയാളുണ്ട്...പക്ഷെ ജന്മനാടില്ല

Football
  •  11 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും ആശുപത്രി രേഖകളിലും പൊരുത്തക്കേട്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി

Kerala
  •  11 days ago
No Image

ഇറാനിലേക്കും ഇറാഖിലേക്കും ഇനി യാത്ര വേണ്ട; പൗരന്മാർക്ക് യാത്രാവിലക്കുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

bahrain
  •  11 days ago
No Image

'ഇറാന്റെ അഭിലാഷങ്ങൾക്ക് വില നൽകേണ്ടി വരുന്നത് അറബ് രാജ്യങ്ങൾ'; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  11 days ago
No Image

അബുദബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചു; പ്രവാസികൾക്കും വ്യാപാരികൾക്കും ആശ്വാസം

uae
  •  11 days ago
No Image

54 കാരന്റെ കുറ്റസമ്മതത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

Kerala
  •  11 days ago
No Image

യുഎഇയിൽ പെട്രോൾ വില വീണ്ടും കൂടിയെങ്കിലും ആഗോള വിപണിയേക്കാൾ ലാഭം; ആശ്വാസമായി ഡീസൽ വിലയിലെ കുറവ്

uae
  •  11 days ago
No Image

ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

uae
  •  11 days ago
No Image

വഴിയരികില്‍ ഇട്ട കാര്‍ ആക്രി വിലക്ക് വിറ്റ് 21കാരന്‍; ഉടമയറിഞ്ഞത് കൊണ്ടുപോകാന്‍ ക്രെയിനെത്തിയപ്പോള്‍

Kerala
  •  11 days ago
No Image

ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; ലക്ഷങ്ങള്‍ ശമ്പളമുള്ള ഐ.ടി കമ്പനി മാനേജര്‍ പിടിയിൽ, ഇലകള്‍ പാലില്‍ ചേര്‍ത്തും ചമ്മന്തിയാക്കിയും ഉപയോഗിച്ചു

Kerala
  •  11 days ago