HOME
DETAILS

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

  
June 02, 2026 | 7:45 AM

opposition-first-adjournment-motion-notice-rejected-kerala-assembly-white-paper-row

തിരുവനന്തപുരം: നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം. വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുന്‍ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. 

പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അടിയന്തരപ്രമേയ നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ ഭാഗികമായി ശരിയാണെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഇടയ്ക്കിടയ്ക്കു വിലക്കയറ്റം വരുന്നതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയം പൂര്‍ണമായി പഠിച്ചു തീരുമാനമെടുക്കാമെന്നും  മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ മുഖ്യമന്ത്രി ഇപ്പോള്‍ തയാറാണോ എന്നാണ് പറയേണ്ടത്. ധവളപത്രം എന്ന ഉമ്മാക്കി കാണിച്ചു വായ അടപ്പിക്കാന്‍ നോക്കേണ്ടെന്നും അതു വരുമ്പോള്‍ അഭിപ്രായം പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

മാര്‍ച്ച് 31ന് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഭീമമായ വിലവര്‍ധനവാണ് ഓരോ ഉത്പന്നങ്ങള്‍ക്കുമുണ്ടായത്. വാണിജ്യ സിലിണ്ടറിന്റെ വില 1883 രൂപയില്‍ നിന്നും ഒറ്റയടിക്ക് 3133 രൂപയായി വര്‍ധിച്ചു. ഹോട്ടലുകള്‍ പലതും പ്രവര്‍ത്തിക്കാത്ത അവസ്ഥയായി. പെട്രോള്‍ വിലയും ഡീസല്‍ വിലയും വര്‍ധിച്ചു. നിര്‍മാണ മേഘലയില്‍ സമാന പ്രതിസന്ധിയുണ്ടെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. 

കഴിഞ്ഞ സര്‍ക്കാര്‍ അധികനികുതി കുറയ്ക്കാന്‍ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനു ഇന്ധനനികുതി ഇനത്തില്‍ 3200 കോടി രൂപയുടെ അധികവരുമാനം ലഭിച്ചിട്ടും ഒരു രൂപ പോലും കുറയ്ക്കാന്‍ തയാറായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 600 കോടി രൂപയുടെ അധികനികുതി വേണ്ടെന്നു വച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ച് അധികനികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടപ്പോള്‍ അത്തരം മണ്ടത്തരങ്ങള്‍ കാണിക്കില്ലെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് പറഞ്ഞത്. അങ്ങനെയെങ്കില്‍ ആ മണ്ടത്തരം ഇപ്പോള്‍ കാണിക്കണമെന്നാണോ പ്രതിപക്ഷത്തിരിക്കുന്ന മുന്‍ധനമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

2893 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് മുന്‍ സര്‍ക്കാര്‍ കൊടുക്കാനുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആണ് കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടേണ്ട ഏജന്‍സി. ആ കടം കൊടുത്താല്‍ മാത്രമാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്  രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

 

The opposition raised its first adjournment motion notice of the current legislative session in the Kerala Assembly, criticizing the government's stance on key issues and stating that the threat of a “white paper” should not be used to intimidate critics.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  4 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  4 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  4 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  4 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  4 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  4 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  4 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  4 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  4 days ago