HOME
DETAILS

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

  
Web Desk
June 02, 2026 | 6:38 AM

trump claims israel-hezbollah ceasefire deal sparks peace hopes across lebanon

വാഷിംഗ്ടണ്‍ (എ.പി): ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. നെതന്യാഹുവുമായി സംസാരിച്ചതായും മധ്യസ്ഥര്‍ മുഖേന ഹിസ്ബുല്ലയുമായി ആശയവിനിമയം നടത്തിയതായുമാണ് യു.എസ് പ്രസിഡന്റ് പറയുന്നത്. പോരാട്ടത്തിന്റെ തീവ്രത കുറക്കാന്‍ ഇരു വിഭാഗവും സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നു. 

ബൈറൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലേക്ക് നടത്താനിരുന്ന സൈനിക മുന്നേറ്റം ഉപേക്ഷിക്കാന്‍ ഇസ്‌റാഈല്‍ സമ്മതിച്ചിട്ടുണ്ട്. പകരം ഹിസ്ബുല്ല ഇസ്‌റാഈലിന് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയാറായി- ട്രംപ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

അതേസമയം, ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലും തെക്കന്‍ ലബനാന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ബൈറൂത്തിന്റെ തെക്കന്‍ മേഖലയായ ദാഹിയയില്‍ ആക്രമണം നടത്താന്‍ ഇസ്‌റാഈല്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുല്ലക്ക് സ്വാധീനമുള്ള പ്രദേശമായ ഇവിടെ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയ അഭയാര്‍ഥി ക്യാംപുകള്‍ നിറഞ്ഞതിനാല്‍ പലരും വാഹനങ്ങളില്‍ തന്നെയാണ് ഇവിടെ കഴിയുന്നത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ലെബനാനില്‍ ഇസ്‌റാഈല്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ട്രംപുമായുള്ള ഫോണ്‍സംഭാഷണം സ്ഥിരീകരിച്ച നെതന്യാഹു പക്ഷേ ധാരണയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. നിയന്ത്രമമല്ല മുന്നറിയിപ്പാണ് തങ്ങള്‍ നല്‍കിയതെന്നാണ് നെതന്യാഹുവിന്റെ വാദം. ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലെബനാന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലെ ലക്ഷ്യസ്ഥാനങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുമെന്ന് താന്‍ ട്രംപിനോട് പറഞ്ഞതായി നെതന്യാഹു വ്യക്തമാക്കി. തെക്കന്‍ ലെബനനില്‍ സൈന്യം 'ആസൂത്രണം ചെയ്തതുപോലെ പ്രവര്‍ത്തനം തുടരുമെന്നും' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

 

donald trump has claimed that israel and hezbollah have reached a ceasefire agreement, offering renewed hope for peace and stability in lebanon after months of heightened tensions and conflict along the border.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; പാര്‍ലമെന്റ് സമ്മേളനദിനത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ച് സി.ജെ.പി

National
  •  9 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  9 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  9 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  9 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  9 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  9 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  9 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  9 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  9 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  9 days ago