HOME
DETAILS

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

  
Web Desk
February 18, 2026 | 5:23 PM

us court blocked deportation of mohsen mahdavi who protested against the Israeli genocide in palastine

ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രാഈല്‍ വംശഹത്യക്കെതിരെ പ്രതികരിച്ച ഫലസ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. മഹ്ദവിയെ തിരിച്ചയക്കാനുള്ള തീരുമാനം തടഞ്ഞ് എമിഗ്രേഷന്‍ വിഭാഗം ജഡ്ജി നീന ഫ്രോസ് ഉത്തരവിറക്കി. യുവാവിനെതിരെ സര്‍ക്കാര്‍ ഹാജരാക്കിയ ഔദ്യോഗികരേഖ ശരിയായി സാക്ഷ്യപ്പെടുത്താത്തതിനെ തുടര്‍ന്നാണ് കോടതി നടപടി. 

കൊളംബിയ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ മെഹ്ദവി ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി യുഎസില്‍ നിയമപരമായി സ്ഥിര താമസമാക്കിയ മഹ്ദവി, ഇസ്രാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലാണ് ജനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ പൗരത്വ അഭിമുഖത്തിനിടെ യുഎസ് എമിഗ്രേഷന്‍ ഏജന്റുമാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി വിട്ടയച്ചു. നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടിക്കെതിരെ മഹ്ദവി ജില്ലാ കോടതിയില്‍ കേസ് നല്‍കുകയും ചെയ്തിരുന്നു. 

അതേസമയം ഫലസ്തീന്‍ അനുകൂല കാമ്പസ് ആക്ടിവിസ്റ്റുകളെയും ഇസ്രാഈലിനെ വിമര്‍ശിക്കുന്നവരെയും പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരായ വിജയമായാണ് കോടതി വിധിയെ കാണുന്നത്. കഴിഞ്ഞ മാസം ഫറ്റ്‌സ് യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ഥിയായ റുമേയ്‌സ ഒസ്ടര്‍ക്കിനെ നാടുകടത്താനുള്ള ശ്രമവും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു. വിദേശ നയത്തിലെ താല്‍പര്യങ്ങളെ ദുര്‍ബലപ്പെടുത്തിയാല്‍ അവരെ പുറത്താക്കാമെന്ന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മെമ്മോ ഉദ്ധരിച്ച് ആക്ടിവ്‌സ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കല്‍ ട്രംപ് ഭരണകൂടം തുടരുകയാണ്.

move by the Trump administration to deport Palestinian student Mohsin Mahdavi, who protested against the Israeli genocide in Gaza, has been blocked. Immigration Judge Neena Fras issued orders preventing Mahdavi’s deportation.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  4 days ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  4 days ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  4 days ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  4 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  4 days ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  4 days ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  4 days ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  4 days ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  4 days ago