HOME
DETAILS

മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

  
Web Desk
February 20, 2026 | 6:09 AM

high court issues notice in munambam waqf land encroachment plea

എറണാകുളം: മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി. മുനമ്പം വേളാങ്കണ്ണി മാതാ ചര്‍ച്ചിനാണ് നോട്ടീസ്. ആലുവ സ്വദേശി അബ്ദുല്‍ ലുഖ്മാന്‍ എം.എം ആണ് ഹരജി നല്‍കിയത്.  ഏകദേശം രണ്ടേക്കറോളം ഭൂമി കയ്യേറിയെന്നാണ് ഹരജിയില്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പള്ളി അധികാരികള്‍ക്കും ഫാറൂഖ് കോളജിനും നോട്ടിസ് അയച്ചിട്ടുണ്ട്.

മുനമ്പം വേളാങ്കണ്ണി മാതാ ചര്‍ച്ച് അനധികൃതമായി ഭൂമി കയ്യേറി പള്ളിഹാള്‍, ശ്മശാനം, സെമിനാരി തുടങ്ങിയവ നിര്‍മ്മിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വഖഫ് ഡീഡ് പ്രകാരം ഈ ഭൂമി ഫാറൂഖ് കോളജിന്റെ ആവശ്യത്തിനായി സമര്‍പ്പിച്ചതാണ്. അന്വേഷണം നടത്താനും കൈയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കാനും ജില്ലാ കലക്ടര്‍ തഹസില്‍ദാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍  ഇതുവരെയും നടപടിയുണ്ടായിട്ടില്ല- ഹരജിക്കാരന്‍ വ്യക്തമാക്കി.

ഫാറൂഖ് കോളജ് മാനേജ്മെന്റിനോടും കേരള വഖഫ് ബോര്‍ഡിനോടും ഇത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

kerala high court issues notice to munambam velankanni matha church in ernakulam over alleged encroachment of waqf land.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  6 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  6 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  6 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  6 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  6 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  6 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  6 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  6 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  6 days ago