HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

  
February 20, 2026 | 7:08 AM

sabarimala-gold-theft-a-padmakumar-default-bail-kollam-vigilance-court

കൊല്ലം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം.  

കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യപേക്ഷയുമായി പത്മകുമാര്‍ കോടതിയെ സമിപിച്ചത്. ഇന്നലെ കൊല്ലം വിജിലന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതും സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അതേസമയം, ദ്വാരപാലക കേസില്‍ റിമാന്‍ഡ് കാലാവധി കഴിയാത്തതിനാല്‍ പത്മകുമാറിന് ജയില്‍ മോചിതനാകാനാവില്ല. 

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 20നാണ് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. ഈ കേസില്‍ റിമാന്‍ഡില്‍ ആയിരിക്കുമ്പോഴാണ് ദ്വാരപാലക കേസിലും എസ്.ഐ.ടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കവര്‍ച്ച പത്മകുമാറിന്റെ അറിവോടെയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും എന്‍ വാസുവും അടക്കമുള്ളവര്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. തന്ത്രി കണ്ഠരര് രാജീവര്‍ക്കും കോടതി ജാമ്യം നല്‍കി. 

 

In a key development in the Sabarimala gold theft case, CPM Pathanamthitta district committee member and former Devaswom Board president A. Padmakumar has been granted default bail by the Kollam Vigilance Court in the Kattilappalli case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  6 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  6 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  6 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  6 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  6 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  6 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  6 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  6 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  6 days ago