HOME
DETAILS

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

  
Web Desk
February 21, 2026 | 5:01 PM

six bangladeshi nationals arrested in tiruppur for supporting pakistani terror group on social media

ചെന്നൈ: തിരുപ്പൂരിൽ പാക് ഭീകരസംഘടനയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആറ് ബംഗ്ലാദേശി പൗരന്മാരെ പൊലിസ് പിടികൂടി. ഡൽഹി പൊലിസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.

മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികൾ. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലകളിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. ഇവരുടെ കൈവശം പാസ്‌പോർട്ടോ വിസയോ ഉണ്ടായിരുന്നില്ല. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചാണ് ഇവർ തിരുപ്പൂരിൽ താമസിച്ചിരുന്നതും ജോലി സമ്പാദിച്ചതും.

പാകിസ്താൻ കേന്ദ്രമായുള്ള ചില ഭീകര സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അവരുടെ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നതായും പൊലിസ് കണ്ടെത്തി. കൂടാതെ, പ്രതികളിൽ നിന്ന് 16 സിം കാർഡുകളും 8 മൊബൈൽ ഫോണുകളും പൊലിസ് കണ്ടെടുത്തു.

ഇവർ ഏതെങ്കിലും 'സ്ലീപ്പർ സെല്ലിന്റെ' ഭാഗമാണോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. ഡൽഹി പൊലിസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാജരേഖകൾ ഉണ്ടാക്കാൻ ഇവരെ സഹായിച്ച പ്രാദേശിക വ്യക്തികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Six Bangladeshi nationals have been arrested in Tiruppur, Tamil Nadu, for spreading pro-Pakistani terror group messages on social media. The arrests were made by Delhi Police's Q Branch in collaboration with Tamil Nadu authorities. The accused were found to be residing illegally in Tiruppur and were involved in spreading extremist ideologies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  3 days ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  3 days ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  3 days ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  3 days ago
No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  3 days ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  3 days ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  3 days ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  3 days ago