HOME
DETAILS

ഡ്രോണ്‍ പരിശോധനയിലും ഫലമുണ്ടായില്ല:ശരണ്യയെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

  
April 05, 2026 | 6:55 AM


മടിക്കേരി: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിക്കാടയുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിലും ഫലമുണ്ടായില്ല. 

സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചില്‍ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരണ്യയുടെ മൊബൈല്‍ ഫോണ്‍ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊച്ചിയില്‍ ഐടി പ്രഫഷനലായ ശരണ്യയെ (36) ഈ മാസം രണ്ടാം തീയതിയാണ്കാണാതായത്. ട്രക്കിങ്ങിനായി വനത്തിനുള്ളിലേക്ക് പോയ ശരണ്യയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് വനംവകുപ്പും പൊലിസും തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കൊച്ചിയില്‍ നിന്നാണ് ശരണ്യ കുടകിലേക്ക് എത്തിയത്. കുടകിലെ യാവകപടി ഗ്രാമത്തിലുള്ള ഒരു ഹോംസ്റ്റേയിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഏപ്രില്‍ രണ്ടാം തീയതി രാവിലെയാണ് ശരണ്യ ഒറ്റയ്ക്ക് ട്രക്കിങ്ങിനായി പുറപ്പെട്ടത്. വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് ഇവര്‍ യാത്ര തുടര്‍ന്നത്.

ഹോംസ്റ്റേയില്‍ നിന്ന് ശരണ്യ ട്രക്കിങ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ തിരികെ വന്നതായി യാതൊരു സൂചനയുമില്ല. ശരണ്യ കാട്ടിനുള്ളില്‍ വഴിതെറ്റി അകപ്പെട്ടുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം.

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഉള്‍ക്കാട്ടില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാത്ത പ്രദേശമായതിനാല്‍ ആശയവിനിമയം ദുഷ്‌കരമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വനമേഖലയില്‍ വന്യമൃഗശല്യം ഉള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശരണ്യയുടെ കുടുംബാംഗങ്ങള്‍ കുടകിലെത്തിയിട്ടുണ്ട്. മടിക്കേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  3 hours ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  4 hours ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  4 hours ago
No Image

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

Kerala
  •  4 hours ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  5 hours ago
No Image

അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് സുസ്ഥിരതയിലേക്ക്; സ്കൂൾ യൂണിഫോം വിപണിയിൽ വിപ്ലവകരമായ മാറ്റം ആവശ്യപ്പെട്ട് വിദഗ്ധർ

National
  •  5 hours ago
No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  5 hours ago
No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  6 hours ago
No Image

കൊച്ചിയിൽ യുവാവിന് നേരെ ക്രൂരമായ 'ഹണി ട്രാപ്പ്' മോഡൽ മർദനവും കവർച്ചയും; വാരിയെല്ല് തകർത്തു, അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു

crime
  •  6 hours ago
No Image

തകർന്നടിഞ്ഞ് ലിവർപൂൾ; ആർനെ സ്ലോട്ട് പുറത്തേക്കോ? സിറ്റിക്കെതിരായ തോൽവിയിൽ ആരാധകർ കടുത്ത അമർഷത്തിൽ

Football
  •  7 hours ago