HOME
DETAILS

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

  
April 05, 2026 | 9:53 AM

magnus-carlsen-phone-confiscation-complaint-selfie-with-opponent

ബെര്‍ലിന്‍: ജര്‍മനിയില്‍ നടക്കുന്ന ഗ്രെന്‍കെ ചെസ് ഫ്രീസ്‌റ്റൈല്‍ ഓപ്പണിനിടെ മത്സര വേദിയില്‍ നാടകീയ രംഗങ്ങള്‍. ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനും എതിരാളിയായ യുവ താരം അലുവ നുര്‍മനും തമ്മിലുള്ള മത്സരത്തിനു തൊട്ടുമുന്‍പ് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുകയാണ്. 

മത്സരത്തിന് തൊട്ടുമുന്‍പായി കാള്‍സനൊപ്പം ഒരു സെല്‍ഫിയെടുക്കട്ടേയെന്ന് അലുവ ചോദിച്ചു. ഒട്ടും മടികൂടാതെ വനിതാ താരത്തിനൊപ്പം കാള്‍സണ്‍ ചിരിച്ചുകൊണ്ട് സെല്‍ഫിക്കു പോസ് ചെയ്യുകയും ചെയ്തു. 

എന്നാല്‍ ഇതിനു പിന്നാലെ സീറ്റില്‍ നിന്നെഴുന്നേറ്റ് സംഘാടകര്‍ക്കരികിലെത്തിയ കാള്‍സണ്‍ മൊബൈല്‍ ഫോണിനെക്കുറിച്ച് പരാതി പറയുകയായിരുന്നു. മത്സരം നിയന്ത്രിക്കാന്‍ നില്‍ക്കുന്നയാളോടാണ് കാള്‍സണ്‍ പരാതി പറഞ്ഞത്. പിന്നാലെ അലുവയുടെ കയ്യില്‍നിന്ന് ഫോണ്‍ വാങ്ങിവയ്ക്കുകയായിരുന്നു.

നിയമപ്രകാരം മത്സരത്തിനിടെ താരങ്ങള്‍ ഫോണുകള്‍ കൈവശം സൂക്ഷിക്കാന്‍ പാടില്ല. അതുകൊണ്ടാണ് സംഘാടകര്‍  ഇടപെട്ട് ഫോണ്‍ മാറ്റിയത്. ഇതിനു ശേഷമാണു മത്സരം ആരംഭിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

 

World chess champion Magnus Carlsen reportedly had a young player’s phone confiscated following a complaint after the player took a smiling selfie with an opponent. The incident has sparked discussion about tournament rules, player conduct, and the boundaries of interaction during competitions. Organizers are believed to have acted in accordance with regulations, while the episode has drawn mixed reactions from the chess community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  11 hours ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 hours ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  13 hours ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  14 hours ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  14 hours ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  14 hours ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  15 hours ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  16 hours ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  16 hours ago