HOME
DETAILS

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

  
April 05, 2026 | 9:03 AM

kc-venugopal-files-defamation-case-seat-bribery-allegations

ന്യൂഡല്‍ഹി: ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിന് എതിരെ കെ.സി വേണുഗോപാല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. 

കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമാണ് ഇതെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ.സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.

2024-ല്‍ ഹരിയാനയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026-ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതുസംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്തവരികയും ചെയ്തു. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ പരാതിയില്‍ ആരോപിച്ചു

 

Congress leader K.C. Venugopal has filed a defamation case against allegations that he accepted money in exchange for promising a party seat. Denying the claims, he has taken legal action to protect his reputation. The move comes amid rising political tensions, with the case expected to proceed through the legal system.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  2 hours ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  2 hours ago
No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  3 hours ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  3 hours ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  3 hours ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  4 hours ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  4 hours ago
No Image

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

Kerala
  •  4 hours ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  5 hours ago