HOME
DETAILS

മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു

  
Web Desk
February 23, 2026 | 4:06 AM

former railway minister mukul roy passes away in kolkata at 71

കൊല്‍ക്കത്ത: മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു റോയ്. മമത ബാനര്‍ജിയുടെ അടുത്ത വിശ്വസ്തന്‍.  ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടു. 
് ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.  2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായി. 2011 മുതല്‍ 2012 വരെ റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചു.  കൂടാതെ നഗരവികസന മന്ത്രാലയത്തിലും അദ്ദേഹം ചുമതലകള്‍ വഹിച്ചിരുന്നു.

രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുള്‍ റോയ് 2017ല്‍ ബി.ജെ.പിയിലേക്ക് കൂടു മാറിയിരുന്നു. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ചുവട് മാറ്റം ബി.ജെ.പിയെ സഹായിച്ചു. 2020ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയിച്ചു. എന്നാല്‍, എം.എല്‍.എ സ്ഥാനം രാജിവയ്ക്കാതെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ മുകുള്‍ റോയ് പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.

former railway minister and senior trinamool congress leader mukul roy passed away in kolkata at the age of 71 after prolonged illness. he played a key role in west bengal politics and served as union railway minister.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  10 days ago
No Image

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

Kerala
  •  10 days ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  10 days ago
No Image

അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് സുസ്ഥിരതയിലേക്ക്; സ്കൂൾ യൂണിഫോം വിപണിയിൽ വിപ്ലവകരമായ മാറ്റം ആവശ്യപ്പെട്ട് വിദഗ്ധർ

National
  •  10 days ago
No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  10 days ago
No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  10 days ago
No Image

കൊച്ചിയിൽ യുവാവിന് നേരെ ക്രൂരമായ 'ഹണി ട്രാപ്പ്' മോഡൽ മർദനവും കവർച്ചയും; വാരിയെല്ല് തകർത്തു, അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു

crime
  •  10 days ago
No Image

തകർന്നടിഞ്ഞ് ലിവർപൂൾ; ആർനെ സ്ലോട്ട് പുറത്തേക്കോ? സിറ്റിക്കെതിരായ തോൽവിയിൽ ആരാധകർ കടുത്ത അമർഷത്തിൽ

Football
  •  10 days ago
No Image

വറ്റി വരണ്ട് അരുവികൾ; കശ്മീർ വില്ലോയുടെ വിധി ഇനി എന്ത്? കാലാവസ്ഥാ വ്യതിയാനത്തിൽ തകരുന്ന ഒരു പാരമ്പര്യം

Cricket
  •  10 days ago
No Image

ടി-20യിൽ 400 അടിക്കാൻ സഞ്ജു; ചരിത്ര നേട്ടത്തിനരികെ ചേട്ടൻ

Cricket
  •  10 days ago