HOME
DETAILS

ഒരു ബുദ്ധിമുട്ടുമില്ലാതെ റൊണാൾഡോ ആ വലിയ ലക്ഷ്യത്തിലെത്തും: പോർച്ചുഗീസ് പരിശീലകൻ

  
February 28, 2026 | 5:57 AM

roberto martinez talks about cristiano ronaldo

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ്. റൊണാൾഡോക്ക് 1000 ഗോളുകളെന്ന നാഴികക്കല്ലിലേക്ക് അനായാസമായി എത്താൻ സാധിക്കുമെന്നാണ് മാർട്ടിനസ് പറഞ്ഞത്. ദി ഓവർലാപ്പ് എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പോർച്ചുഗീസ് പരിശീലകൻ.

''റൊണാൾഡോയുടെ 1000 ഗോളുകളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. 1000 ഗോളുകൾ നേടുക അദ്ദേഹത്തിന് വിഷമമുള്ള കാര്യമല്ല. 1050 ഗോളുകൾ അല്ലെങ്കിൽ 950 ഗോൾ നേടുന്നതിൽ എന്താണ് വ്യത്യാസമെന്ന് അദ്ദേഹത്തിന് തോന്നും. എപ്പോൾ കളി നിർത്താം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സമയം അദ്ദേഹത്തിനുണ്ട്'' റോബർട്ടോ മാർട്ടിനസ് പറഞ്ഞു. 

ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 964 ആയി ഉയർന്നിട്ടുണ്ട്. 36 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും. 

അടുത്തിടെ റൊണാൾഡോ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. 30 വയസ്സിന് ശേഷം ഫുട്ബോളിൽ 500 ഗോളുകൾ നേടുന്ന ആദ്യ താരമായി മാറിയാണ് റൊണാൾഡോ ചരിത്രമെഴുതി. 493 ഗോളുകൾ 30 വയസ്സിന് ശേഷം നേടിയ മുൻ ഇംഗ്ലണ്ട് താരം റൂക്ക് ആണ് റൊണാൾഡോക്ക് പിന്നിലുള്ളത്. റിയാദ്: സഊദി പ്രൊ ലീഗിൽ അൽ ഹസീമിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. 23 മത്സരങ്ങളിൽ 19 ജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 58 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്. നാളെ അൽ ഫെയ്‌ഹക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. 

Portugal coach Roberto Martinez has praised Portuguese legend Cristiano Ronaldo. Martinez said that Ronaldo can easily reach the milestone of 1000 goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  3 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  3 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  3 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  3 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  3 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  3 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  3 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  3 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  3 days ago