HOME
DETAILS

അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ നന്നായി ആസ്വദിക്കാറുണ്ട്: സഞ്ജു സാംസൺ

  
February 28, 2026 | 6:28 AM

sanju samson talks about abhishek sharma

ഇന്ത്യക്കായി അഭിഷേക് ശർമ്മക്കൊപ്പം ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. അഭിഷേക് ശർമ്മക്കൊപ്പം ബാറ്റ് ചെയ്യുന്നത് താൻ ആസ്വദിക്കാറുണ്ടെന്നാണ് സഞ്ജു പറഞ്ഞത്. സിംബാബ്വേക്കെതിരെയുള്ള മത്സരശേഷം സംസാരിക്കുകയായിരുന്നു സഞ്ജു. 

''ഞങ്ങൾ പരസ്പരം മനസിലാക്കി ഒരുമിച്ചാണ് ബാറ്റ് ചെയ്യാറ്. ഞാൻ അവന് ഉപദേശമൊന്നും കൊടുക്കാറില്ല. പന്ത് ശ്രദ്ധിച്ചു അടിച്ചു കളിക്കാനാണ് അവനോട് ഞാൻ പറയാറുള്ളത്. അഭിഷേകിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. സിംബാബ്വെക്കെതിരെ ഞങ്ങൾക്ക് മികച്ച തുടക്കമാണ് നൽകാൻ സാധിച്ചത്. അതിൽ എനിക്ക് സന്തോഷമുണ്ട്'' സഞ്ജു സാംസൺ പറഞ്ഞു. 

സഞ്ജു സാംസൺ ഇന്ത്യക്ക് മിന്നും തുടക്കമാണ് സമ്മാനിച്ചത്. റിങ്കു സിംഗിന് പകരം ടീമിലെത്തിയ സഞ്ജു 15 പന്തിൽ 24 റൺസാണ് നേടിയത്. രണ്ട് തകർപ്പൻ സിക്സറുകളുമായി സഞ്ജു തന്റെ വരവറിയിച്ചെങ്കിലും ബ്ലെസിംഗ് മുസർബാനിയുടെ സ്ലോ ബോളിൽ വീഴുകയായിരുന്നു

മത്സരത്തിൽ അഭിഷേക് ശർമയും (30 പന്തിൽ 55), ഹാർദിക് പാണ്ഡ്യയും (23 പന്തിൽ 50)* അർധസെഞ്ചുറികളുമായി തിളങ്ങി. തിലക് വർമ 44* (16 പന്തിൽ),ഇഷാൻ കിഷൻ 38 (24 പന്തിൽ),സൂര്യകുമാർ യാദവ് 33 (13 പന്തിൽ), എന്നിവർ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ സ്കോർ വേഗത്തിലുയർത്താൻ സഹായിച്ചു. 

അതേസമയം ടി-20 ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്ന അതിനിർണായക മത്സരമാണ് ഇനി നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം. ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഈ മത്സരം വിജയിക്കുന്നവർ സെമി ടിക്കറ്റെടുക്കും. വിൻഡീസിനെതിരെ പരാജയപ്പെട്ടാൽ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്താകും.

സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ സിംബാബ്വെക്കെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് സെമി ഫൈനൽ സാധ്യതകൾ ശക്തമായി നിലനിനിർത്തുകയായിരുന്നു. സിംബാബ്‌വെയെ 72 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് നേടിയപ്പോൾ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ഇന്നിങ്സിൽ 184 റൺസിൽ അവസാനിച്ചു. 

Sanju Samson has opened up about his experience of batting alongside Abhishek Sharma for India. Sanju said that he enjoys batting with Abhishek Sharma. Sanju was speaking after the match against Zimbabwe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ഈ വർഷം പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനം മാത്രം; തിങ്കളാഴ്‌ചകളിലെ യോഗങ്ങൾ മുടങ്ങുന്നു

Kerala
  •  2 days ago
No Image

മൂന്നാറിലും അതീവ ജാഗ്രത; അള്‍ട്രാ വയലറ്റ് വികിരണ സൂചിക എട്ടില്‍; 11ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് 

Weather
  •  2 days ago
No Image

കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ചുവച്ച 6 പവന്‍ സ്വര്‍ണം ആക്രിക്കടയിലെത്തി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മോചനം

Kerala
  •  2 days ago
No Image

സുരക്ഷാ മാനദണ്ഡങ്ങളോടെ കുവൈത്തില്‍ മത്സ്യബന്ധന, വിനോദ യാനങ്ങള്‍ക്ക് വീണ്ടും അനുമതി

Kuwait
  •  2 days ago
No Image

കൈക്കൂലിപ്പണം എലി വിഴുങ്ങി; വിശ്വസിക്കാനാവാതെ സുപ്രിംകോടതി; ഉദ്യോഗസ്ഥയ്ക്ക് ജാമ്യം

National
  •  2 days ago
No Image

നിയമസഭ കാണാം; ഇന്നുമുതൽ മെയ് മൂന്നുവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായി: മുസ് ലിം ലീഗ്; യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും

Kerala
  •  2 days ago
No Image

വനിതാ പ്രാതിനിധ്യം വർധിക്കുമോ ? ഫലമറിയാൻ ഒമ്പത് നാൾ 

Kerala
  •  2 days ago
No Image

എസ്.എം.എഫ് ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം ഇന്ന്

organization
  •  2 days ago
No Image

ഡിജിറ്റൽ പേയ്മെന്റിൽ ആധിപത്യത്തിന് ഐ.ആർ.സി.ടി.സി; ലക്ഷ്യം ലക്ഷം കോടിയുടെ ഇടപാടുകൾ

National
  •  2 days ago