HOME
DETAILS

ഡിജിറ്റൽ പേയ്മെന്റിൽ ആധിപത്യത്തിന് ഐ.ആർ.സി.ടി.സി; ലക്ഷ്യം ലക്ഷം കോടിയുടെ ഇടപാടുകൾ

  
എ.മുഹമ്മദ് നൗഫൽ
April 26, 2026 | 2:26 AM

irctc plan to expand digital payment app

തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിലെ കുതിപ്പിന് പിന്നാലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തും ആധിപത്യമുറപ്പിക്കാൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ. 'ഐ.ആർ.സി.ടി.സി പേയ്മെന്റ്സി'ലൂടെ പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ ഇടപാടുകൾ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്കിങ്ങിന് പുറമെ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രധാന പേയ്മെന്റ് ഗേറ്റ്വേയായി മാറാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം റിസർവ് ബാങ്കിൽ നിന്ന് പേയ്മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെയാണ് ഈ നീക്കം സജീവമാക്കിയത്. സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്.

നിലവിൽ ഐ.ആർ.സി.ടി.സി പ്ലാറ്റ്ഫോം വഴിയുള്ള ടിക്കറ്റ് ബുക്കിങ് മൂല്യം 70,000 കോടി രൂപയ്ക്ക് മുകളിലാണ്. ഇതിൽ 20 ശതമാനത്തോളം മാത്രമാണ് ഐ.ആർ.സി.ടി.സിയുടെ 'ഐ-പേ' (i-Pay) വഴി ഇപ്പോൾ നടക്കുന്നത്. വരും വർഷങ്ങളിൽ മുഴുവൻ ടിക്കറ്റ് ബുക്കിങ്ങുകളും സ്വന്തം പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിലൂടെ വിനിമയ മൂല്യം ഗണ്യമായി ഉയർത്താൻ സാധിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഇത് വരും വർഷങ്ങളിൽ പൂർണമായും സ്വന്തം പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതോടെ 70,000 കോടി രൂപയുടെ വിനിമയം ഉറപ്പാക്കാൻ സാധിക്കും. ഇതിന് പുറമെ ജി.എസ്.ടി പേയ്മെന്റുകൾ, മുനിസിപ്പൽ നികുതികൾ, വിവിധ സർക്കാർ ട്രഷറികൾ, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയവയുടെ പണമിടപാടുകൾ കൂടി ഏറ്റെടുക്കുന്നതോടെ ഒരുലക്ഷം കോടി എന്ന ലക്ഷ്യം എളുപ്പത്തിൽ മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ. സർക്കാർ മേഖലയിലെ ഇടപാടുകളിൽ നിലവിൽ ആർക്കും കുത്തകാവകാശമില്ലാത്തതിനാൽ റെയിൽവേയുടെ ഈ ഉപസ്ഥാപനത്തിന് വിപണിയിൽ വലിയ മുൻതൂക്കം ലഭിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

പ്രതിദിനം 15 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകൾ കൈകാര്യം ചെയ്യുന്ന ഐ.ആർ.സി.ടി.സി, പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി ഒരു പ്രമുഖ ടെക്‌നോളജി സർവിസ് പ്രൊവൈഡറെയും നിയമിച്ചിട്ടുണ്ട്. ഒന്നിലധികം ബാഹ്യ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി ചേർന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്വന്തം നിലയിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതോടെ ഈ പങ്കാളിത്തങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പേയ്മെന്റ് അഗ്രഗേഷൻ മേഖലയിലെ ലാഭവിഹിതം വളരെ കുറവാണെന്നത് ഐ.ആർ.സി.ടി.സിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ നിലവിൽ ആധിപത്യം പുലർത്തുന്ന ബിൽഡെസ്‌ക്, റേസർപേ, ഫോൺപേ, പേയു തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾക്ക് ഐ.ആർ.സി.ടി.സിയുടെ കടന്നുവരവ് വലിയ വെല്ലുവിളിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; സി.എന്‍.ജിക്ക് രണ്ട് രൂപ കൂട്ടി

Kerala
  •  15 days ago
No Image

എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്റെ ക്രൂര ആക്രമണം: വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി; പ്രതികളെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  15 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

Kerala
  •  15 days ago
No Image

കാട്ടാന ആക്രമണം: അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍, ചാലക്കുടി- ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിക്കുന്നു

Kerala
  •  15 days ago
No Image

സ്പെഷ്യൽ ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി; പൂജാരിക്ക് വിലക്ക്, സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  15 days ago
No Image

കർണാടകയിൽ ഭൂമിത്തർക്കത്തെ തുടർന്ന് കൂട്ടക്കൊല; 6 പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

National
  •  15 days ago
No Image

ഇറാന്‍- അമേരിക്ക സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല 

International
  •  15 days ago
No Image

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ്ങിന് നിരോധനം; 52 ദിവസത്തേക്ക് കടലിൽ പോകാൻ അനുമതിയില്ല

Kerala
  •  15 days ago
No Image

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

International
  •  15 days ago
No Image

പ്ലസ് വൺ ഏകജാലകം: സംസ്ഥാനത്ത് ഇതുവരെ 3.75 ലക്ഷം അപേക്ഷകൾ 

Kerala
  •  15 days ago