HOME
DETAILS

വനിതാ പ്രാതിനിധ്യം വർധിക്കുമോ ? ഫലമറിയാൻ ഒമ്പത് നാൾ 

  
ജലീൽ അരൂക്കുറ്റി
April 26, 2026 | 2:51 AM

will womens representation increase in kerala niyamasabha

കൊച്ചി: വനിതാ സംവരണം ചർച്ചയാകുമ്പോൾ കേരളം ഉറ്റുനോക്കുന്നത് ഇത്തവണ എത്ര വനിതകൾ നിയമസഭയിലെത്തുമെന്നതാണ്. നിലവിലെ 11 വനിതാ എം.എൽ.എമാരിൽ മത്സരിക്കുന്ന പത്ത് പേരിൽ ആരെല്ലാം വീണ്ടും തുടരും. പുതുമുഖങ്ങളിൽ എത്ര പേർ കടുത്ത മത്സരത്തിനൊടുവിൽ സഭയിലെത്തും. വനിതാ വോട്ടർമാരുടെ എണ്ണം 52 ശതമാനമായി ഉയർന്നെങ്കിലും മത്സരിക്കുന്നവരുടെ എണ്ണം ഇത്തവണ കുറവാണ്. 420 മുന്നണി സ്ഥാനാർഥികളിൽ 47 പേർ മാത്രമാണ് ഇത്തവണ വനിതകൾ. എൽ.ഡി.എഫ് മൂന്ന് മന്ത്രിമാർ ഉൾപ്പെടെ വനിതകളായ എട്ട് സിറ്റിങ് എം.എൽ.എമാരെ കളത്തിലിറക്കി. 

വൈക്കത്ത് സി.പി.ഐയുടെ സി.കെ ആശയ്ക്ക് മാത്രമാണ് സിറ്റ് നിഷേധിക്കപ്പെട്ടത്. മന്ത്രിമാരായ ചിഞ്ചുറാണി, ആർ. ബിന്ദു, വീണാ ജോർജ് എന്നിവർക്ക് പുറമേ കെ.കെ ശൈലജ, യു. പ്രതിഭ, ദലീമ ജോജോ, കെ. ശാന്തകുമാരി, ഒ.എസ് അംബിക എന്നിവരാണ് വീണ്ടും ജനവിധി തേടുന്ന ഇടത് എം.എൽ.എമാർ. യു.ഡി.എഫിൻ്റെ രണ്ട് സിറ്റിങ് എം.എൽ എമാരായ ഉമാ തോമസും കെ.കെ രമയും വീണ്ടും മത്സരിക്കുന്നുണ്ട്. എൽ.ഡി. എഫ് 18 സീറ്റിലും യു.ഡി. എഫ് 12 സീറ്റിലും എൻ.ഡി.എ 17 സീറ്റിലുമാണ് വനിതകളെ പരിഗണിച്ചിരിക്കുന്നത്. ഇതിൽ അരൂർ, കോങ്ങാട്, തൃക്കാക്കര സീറ്റുകളിൽ മാത്രമാണ് വനിതകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. എൻ.ഡി. എ അപ്രസക്തമായ ഇവിടെ നിന്ന് വനിതകൾ തന്നെ സഭയിൽ എത്തുമെന്ന് ഉറപ്പിക്കാം. 

അരൂരിൽ ദലീമയ്ക്കെതിരേ മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാനും തൃക്കാക്കരയിൽ ഉമാ തോമസിനെതിരേ സി.പി.എമ്മിൻ്റെ പുതുമുഖം അഡ്വ. പുഷ്പദാസും കോങ്ങാട് കെ. ശാന്തകുമാരിക്കെതിരേ കോൺഗ്രസിൻ്റെ കെ. തുളസിയുമാണ് പോർമുഖത്തുള്ളത്. മുൻ മന്ത്രി കെ.കെ ശൈലജ കഴിഞ്ഞതവണ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 60,963 വോട്ടിന് ജയിച്ച കൂത്തുപറമ്പ് വിട്ട് പേരാവൂരിൽ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിനെതിരേയാണ് ഏറ്റുമുട്ടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പും സി.പി.ഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യ പി. വസന്തം മത്സരിക്കുന്ന നാദാപുരവും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. സി.പി.ഐ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ പോയ സിറ്റിങ് എം.എൽ.എ സി.സി മുകുന്ദനെയും യു.ഡി.എഫിലെ സുനിൽ ലാലൂരിനെയും വെല്ലുവിളിച്ചാണ് നാട്ടികയിൽ മുൻ എം.എൽ.എ ഗീതാ ഗോപിയുടെ പോരാട്ടം. 

ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദു യു.ഡി.എഫിലെ തോമസ് ഉണ്ണിയാടനെയും ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണി കോൺഗ്രസിലെ എം.എം നസീറിനെയും ആറന്മുളയിൽ മന്ത്രി വീണാ ജോർജ് കോൺഗ്രസിലെ അബിൻ വർക്കിയെയുമാണ് നേരിടുന്നത്. സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ അയിഷപോറ്റിയും ധനമന്ത്രി കെ.എൻ ബാലഗോപാലും തമ്മിലുള്ള കൊട്ടാരക്കരയിലെ മത്സരവും കൊല്ലത്ത് ഡി.സി.സി പ്രസിഡൻ്റ് ബിന്ദു കൃഷ്ണയും സി.പി.എമ്മിലെ എസ്. ജയമോഹനനും തമ്മിലുള്ള പോരാട്ടവും കടുക്കും. പേരാമ്പ്രയിൽ മുസ്‌ലിം ലീഗിൻ്റെ ഫാത്തിമ തഹ്‌ലിയയും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും തമ്മിലുള്ള പോരാട്ടവും കേരളം ഉറ്റുനോക്കുന്നതായി മാറി. പാലക്കാട്ട് യു.ഡി.എഫിലെ രമേഷ് പിഷാരടിയും എൻ.ഡി.എയിലെ ശോഭാ സുരേന്ദ്രനും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  a day ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  a day ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  a day ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  a day ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  a day ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  a day ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  a day ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  a day ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  a day ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  a day ago