HOME
DETAILS

എസ്.എം.എഫ് ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം ഇന്ന്

  
April 26, 2026 | 2:35 AM

smf golden jubilee inaugural conference today

കോഴിക്കോട്: 'നേർവഴിയുടെ നാൾവഴി 'പ്രമേയത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറഷൻ ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം ഇന്ന് വൈകീട്ട് നാലിന് ചെമ്മാട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടക്കും.

സമ്മേളന ഭാഗമായി പ്രധാന മഖ്ബറകളിൽ സിയാറത്ത് നടത്തി. കോഴിക്കോട് വരക്കൽ മഖാമിലെ സിയാറത്തിന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. മമ്പുറം മഖാമിൽ എസ്.എം.എഫ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി നേതൃത്വം നൽകി. പാണക്കാട് മഖാമിൽ അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഇന്ന് രാവിലെ എട്ടുമുതൽ ഒൻപത് വരെ മഹല്ലുകളിൽ സ്ഥാപക ദിനാചരണം നടക്കും. വൈകീട്ട് നാലിന് ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാർ, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാമുകളിലെ സിയാറത്തിന് കെ.ടി ഹംസ മുസ് ലിയാർ നേതൃത്വം നൽകും. വൈകീട്ട് അഞ്ചിന് സമ്മേളനവേദിയിൽ ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട്, നാസർ ഫൈസി കൂടത്തായി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

പൊതുസമ്മേളനത്തിൽ സമസ്ത വൈസ് പ്രസിഡൻ്റ് നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ പ്രാർഥന നടത്തും. എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു.മുഹമ്മദ് ഷാഫി ഹാജി സ്വാഗതം പറയും. സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ആമുഖ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാവും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ട്രഷറർ ഉമർ മുസ്ലിയാർ കൊയ്യോട്, സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, മുശാവറ അംഗം കെ.ടി. ഹംസ മുസ്ലിയാർ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  15 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  15 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  15 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  15 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  15 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  15 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  15 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  15 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  15 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  15 days ago