സുന്നി യുവജന സംഘം അകലാട് മഹല്ല് കമ്മിറ്റി രൂപീകരിച്ചു
ചാവക്കാട്: ആരോഗ്യകരമായ സമൂഹ രൂപീകരണത്തില്‍ യുവജന പ്രസ്ഥാനങ്ങളുടെ പ്രാധാന്യം വിലമതിക്കാനാവാത്തതാണെന്നു എസ്.വൈ.എസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര് പറഞ്ഞു.
സുന്നി യുവജന സംഘം അകലാട് മഹല്ല് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തി താല്പര്യങ്ങള്ക്കതീതമായി ആദര്‍ശ പ്രതിബദ്ധതയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സമസ്തയും കീഴ്ഘടകങ്ങളും എക്കാലത്തും നിലകൊള്ളുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പി.എം ഹംസ ഹാജി അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ശറഫുദ്ധീന്‍ മൗലവി വെന്മേനാട് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി പി.എം ഹംസ ഹാജി (പ്രസിഡന്റ്), എം.കെ അബ്ദുല്ല, ശംസുദ്ധീന്‍ ഹാജി (വൈസ് പ്രസിഡന്റുമാര്‍), ഫൈസല്‍ മൂത്തേടത്ത് (സെക്രട്ടറി), അബ്ദുസ്സലാം ഹുദവി, സി.അഷ്റഫ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ മുഹമ്മദലി (ട്രഷറര്‍) എന്നിവരെയും മേഖലാ കൗണ്‍സിലര്‍മാരായി അബ്ദുല്‍ ഗഫൂര്‍ ഖാസിമി, പൊന്നേത് ഉമര്‍ ഹാജി, അബ്ദുല്‍ കരീം ഹാജി എന്നിവരെയും തെരഞ്ഞെടുത്തു. ഇസ്മായില്‍ ഹാജി അഞ്ചങ്ങാടി റിട്ടേണിങ് ഓഫിസര്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."