HOME
DETAILS

തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

  
Web Desk
March 04, 2026 | 12:24 PM

iran missile attack against turkey no casualties reported by defense ministry

അങ്കാറ: തുർക്കിയെ ലക്ഷ്യമാക്കി ഇറാന്റെ മിസൈൽ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 1:53-ഓടെയായിരുന്നു സംഭവം. ഇറാനിൽ നിന്ന് തൊടുത്തു വിട്ട ബാലിസ്റ്റിക് മിസൈൽ ഇറാഖ്, സിറിയൻ വ്യോമാതിർത്തികൾ പിന്നിട്ടാണ് തുർക്കിയിലേക്ക് കടന്നത്. എന്നാൽ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകർത്തതായാണ് റിപ്പോർട്ട്. തുർക്കി വ്യോമാതിർത്തി ലക്ഷ്യമാക്കി പാഞ്ഞടുത്ത മിസൈലിനെ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിരിക്കുന്ന നാറ്റോ സേന വെടിവച്ചിടുകയായിരുന്നു.

തുർക്കി അതിർത്തിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് നാറ്റോയുടെ മിസൈൽ പ്രതിരോധ യൂണിറ്റുകൾ വിജയകരമായി നിർവീര്യമാക്കിയത്. മിസൈലിന്റെ അവശിഷ്ടങ്ങൾ സിറിയൻ അതിർത്തിയോട് ചേർന്നുള്ള തുർക്കിയിലെ ഹതേ പ്രവിശ്യയിലെ ഡോർട്ടിയോൾ ജില്ലയിൽ പതിച്ചു. സംഭവത്തിൽ ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ആരുടെ ഭാഗത്തുനിന്നോ എവിടെനിന്നോ ഭീഷണി ഉണ്ടായാലും, സ്വന്തം രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ തുർക്കിക്ക് കരുത്തുണ്ട്. നമ്മുടെ രാജ്യത്തിനെതിരായ ഏതൊരു ശത്രുതാപരമായ നീക്കത്തോടും ശക്തമായി പ്രതികരിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ് എന്നും തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. മേഖലയിൽ സ്ഥിതിഗതികൾ രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് തുർക്കി അഭ്യർത്ഥിച്ചു. നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് നേരെ നടന്ന ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

 

 

NATO forces intercepted an Iranian ballistic missile today as it approached Turkish airspace. The missile, which crossed through Iraqi and Syrian territory, was neutralized by air defense systems in the Eastern Mediterranean.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  7 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  7 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  7 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  7 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  7 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  7 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  7 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  7 days ago