കരുവന്നൂര്‍ കേസ്: പി.കെ ബിജു ഇ.ഡി ഓഫിസില്‍ ഹാജരായി
എറണാകുളം: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യംചെയ്യലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഇ.ഡി ഓഫിസില്‍ ഹാജരായി.
തന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല, ഇ.ഡി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായാണ് ഇഡി നോട്ടിസ് നല്‍കിയത്, നേരത്തെ നോട്ടിസ് നല്കി എന്നത് മാധ്യമ പ്രചാരണമാണ്. കരുവന്നൂരില്‍ പാര്‍ട്ടി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജു പറഞ്ഞു.
കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്.
ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാല്‍ ഇന്നലെ ഹാജരാകാന്‍ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."