HOME
DETAILS

ഇറാൻ ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടില്ല: അഭ്യൂഹങ്ങൾ തള്ളി റഷ്യ

  
Web Desk
March 05, 2026 | 11:39 AM

iran has not requested weapons russia spokesperson

മോസ്കോ: നിലവിലെ സംഘർഷ സാഹചര്യത്തിൽ റഷ്യയോട് ഇറാൻ ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള ആയുധ അഭ്യർത്ഥനകളെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇക്കാര്യം അറിയിച്ചത്.

യുദ്ധപശ്ചാത്തലത്തിൽ ഇറാന് റഷ്യ ഭൗതിക സഹായമോ ആയുധങ്ങളോ നൽകാൻ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് പെസ്കോവിന്റെ മറുപടി നൽകികൊണ്ടായിരുന്നു ക്രെംലിൻ വക്താവിന്റെ പ്രതികരണം.നിലവിലെ സാഹചര്യത്തിൽ ആയുധങ്ങൾക്കായി ഇറാൻ്റെ ഭാഗത്തുനിന്ന് യാതൊരുവിധ അഭ്യർത്ഥനകളും ഉണ്ടായിട്ടില്ല. ഈ വിഷയത്തിൽ റഷ്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാണ്, അതിൽ മാറ്റമൊന്നുമില്ല എന്നും ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം റഷ്യയും ഇറാനും തമ്മിൽ ഇരുപത് വർഷത്തെ തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. നിലവിൽ ഇറാനിലെ ബുഷെഹറിലുള്ള ഏക ആണവനിലയത്തിൽ രണ്ട് പുതിയ ആണവ യൂണിറ്റുകളുടെ നിർമ്മാണത്തിൽ റഷ്യ പങ്കാളിയാണ്. ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന 'ഷഹെദ്' ഡ്രോണുകൾ ഇറാൻ കൈമാറിയത് നേരത്തെ വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മേഖലയിൽ സംഘർഷം പുകയുന്നതിനിടെ പുറത്തുവന്ന പെസ്കോവിന്റെ പ്രസ്താവന ആഗോളതലത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

ഉക്രെയ്നുമായി യുദ്ധം ആരംഭിച്ചതു മുതൽ നഗരങ്ങളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ ഇറാനിയൻ നിർമ്മിത ഡ്രോണുകളായ ഷഹെദ്-136 (Shahed-136) വ്യാപകമായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കാമികാസെ (Kamikaze) അഥവാ ചാവേർ ഡ്രോണുകൾ എന്ന് വിളിക്കപ്പെടുന്നവയാണ് ഷഹെദ്-136  ഡ്രോണുകൾ.  ഇവ യുദ്ധക്കളത്തിൽ റഷ്യക്ക് വലിയ മുൻതൂക്കം നൽകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണ് ഷഹെദ് ഡ്രോണുകൾ?

കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്നതും എന്നാൽ വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതുമായ ഡ്രോണുകളാണ് ഷഹെദ്. ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ സ്വയം പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇവ ഇറാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജി.പി.എസ് (GPS) സഹായത്തോടെ കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്നവയിലും പ്രധാന ഡ്രോണുകളാണിത്. മിസൈലുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിർമ്മാണ ചിലവ് മതി എന്നതിനാലാണ് യുദ്ധങ്ങളിൽ റഷ്യ വ്യാപകമായി ഇറാനിൽ നിന്നുള്ള ഷഹെദ് ഡ്രോണുകൾ ഉപയോ​ഗിക്കുന്നത്. മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് താഴ്ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണിൽപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

അന്താരാഷ്ട്ര തർക്കവും ഉപരോധവും

ഇറാൻ ഈ ഡ്രോണുകൾ കൈമാറുന്നതിനെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ശക്തമായ ഭാഷയിൽ മുമ്പ് പ്രതികരിച്ചിട്ടുണ്ട്. ആദ്യം നിഷേധിച്ചെങ്കിലും, യുദ്ധത്തിന് മുമ്പ് തന്നെ റഷ്യക്ക് ഡ്രോണുകൾ നൽകിയിരുന്നുവെന്ന് പിന്നീട് ഇറാൻ സമ്മതിച്ചിരുന്നു. റഷ്യക്ക് ആയുധങ്ങൾ നൽകുന്നതിലൂടെ ഇറാൻ യുദ്ധക്കുറ്റങ്ങളിൽ പങ്കാളിയാവുകയാണ് എന്ന് ഉക്രേനിയൻ അധികൃതർ പിന്നീട് ആരോപിച്ചു.

നിലവിൽ റഷ്യ സ്വന്തം മണ്ണിൽ ഈ ഡ്രോണുകളുടെ നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയതായും സൂചനകളുണ്ട്. ഉക്രെയ്‌നിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ റഷ്യ ഈ 'ചീപ്പ് ഡ്രോണുകളെ' ഒരു പരിചയായി ഉപയോഗിക്കുന്നു എന്നതാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ.

 

 

On March 5, 2026, the Kremlin officially dismissed reports that Iran has requested weapons from Russia. This comes amid high tensions following US and Israeli strikes on Iran, which reportedly killed Supreme Leader Ayatollah Ali Khamenei.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  7 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  7 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  7 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  7 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  7 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  7 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  7 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  7 days ago