HOME
DETAILS

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറെ മാറ്റി; ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രതികാര നടപടിയെന്ന് സൂചന

  
Web Desk
March 05, 2026 | 2:24 PM

governor moved vice chancellor of kaladi sanskrit university

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് വീണ്ടും പ്രതികാര നടപടിയുമായി ​ഗവർണർ രാജേന്ദ്ര ആർലേക്കർ. കാലടി സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറെ സ്ഥാനത്ത് നിന്ന് മാറ്റി പകരം ചുമതല നൽകി. വിസി ആയിരുന്ന ഡോ. കെ.കെ ​ഗീതാകുമാരിയെയാണ് മാറ്റിയത്. സാങ്കേതിക സർവകലാശാല വിസി ഡോ.സിസ തോമസിന് സംസ്കൃത സർവകലാശാലയുടെ ചുമതല നൽകി. 

കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ​ഗവർണറുടെ ആവശ്യം വിസി തള്ളിയിരുന്നു. ബിഎഫ്എ വിദ്യാർഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിൻഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്നായിരുന്നു  ​ചാൻസലറായ ഗവർണറുടെ ആവശ്യം. ഗവർണർ ഇത് സംബന്ധിച്ച് വിസിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്ത് പരി​ഗണിക്കേണ്ടതില്ല എന്ന് വിസി ഡോ. കെ.കെ ​ഗീതാകുമാരി തീരുമാനിച്ചതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. 

നേരത്തെ, അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ​ഗവർണർ-വിസി തർക്കമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  7 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  7 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  7 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  7 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  7 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  7 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  7 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  7 days ago