HOME
DETAILS

ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു; പിന്നിൽ കേന്ദ്ര സമ്മർദ്ദം? ഞെട്ടിച്ചെന്ന് മമത

  
Web Desk
March 05, 2026 | 3:13 PM

west bengal governor cv ananda bose resigned

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവച്ചു. മൂന്നരവർഷം ഗവർണറായി സേവനമനുഷ്ടിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജി. രാജിയുടെ പിന്നിലെ കാരണം വ്യക്തമല്ല. ഡൽഹിയിൽ വെച്ചാണ് അദ്ദേഹം രാജി നൽകിയതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാജിക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മർദ്ദമുണ്ടാകാമെന്നും രാജി ഞെട്ടിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

ഗവർണർ പദവിയിൽ താൻ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് രാജിവെച്ച് പടിയിറങ്ങുന്നതെന്നും ആനന്ദ ബോസ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. ആനന്ദ ബോസിനു പകരം ആർ.എൻ. രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കുമെന്നാണു വിവരം. 

ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു. രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്രത്തിൽ നിന്ന് ഗവർണർക്ക് സമ്മർദം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതമില്ലെന്നും മമത എക്സിൽ കുറിച്ചു. ആർ.എൻ. രവിയെ പുതിയ ഗവർണറായി നിയമിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയതായും എന്നാൽ ഇക്കാര്യത്തിൽ ഒരു ആലോചനയും നടന്നിട്ടില്ലന്നും മമത എക്സിൽ കുറിച്ചു.

തമിഴ്‌നാട് മുൻ ഗവർണർ ആണ് പുതുതായി നിയമിതനായ ആർ.എൻ. രവി. ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന കീഴ്‌വഴക്കം കേന്ദ്രം ലംഘിച്ചു. ഇത് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുന്നതും ഫെഡറൽ സംവിധാനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ് എന്നും മമത ബാനർജി പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  2 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  2 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  2 days ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  2 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  2 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  2 days ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  2 days ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  2 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  2 days ago