കുറഞ്ഞ കൂലി; തോട്ടംമേഖല അന്യസംസ്ഥാന തൊഴിലാളികള്‍ കൈയടക്കുന്നു
ഗൂഡല്ലൂര്‍: നീലഗിരിയിലെ തോട്ടംമേഖല അന്യസംസ്ഥാന തൊഴിലാളികള്‍ കൈയടക്കുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയിലെ സ്വകാര്യ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്നത്. പ്രദേശങ്ങളിലെ തൊഴിലാളികളെക്കാള്‍ കുറഞ്ഞ കൂലി നല്കിയാമതി എന്നതാണ് അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കാന്‍ എസ്റ്റേറ്റ് അധികൃതരെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, മറ്റു തൊഴിലാളികള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കേണ്ട എന്നതും ഇവരെ കൂടുതലായി ആശ്രയിക്കാന്‍ കാരണമാകുന്നുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം ജില്ലയിലെ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാക്കുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഏജന്റുമാര്‍ മുഖേനയാണ് ജില്ലയിലേക്ക് തൊഴിലാളികളെത്തുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം ഏജന്റുമാര്‍ക്കും നല്‍കണം. 200 രൂപക്ക് താഴെയാണ് ഇവര്‍ക്ക് നല്കുന്ന കൂലി. ഇതില്‍ നിന്ന് ഏജന്റുമാരുടെ കമ്മിഷനും കഴിച്ചുള്ള തുകയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക.
ലയങ്ങളിലെ കുടുസു മുറികളിലെ ഇവരുടെ താമസവും ദുരിത പൂര്‍ണമാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം നിയന്ത്രിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."