HOME
DETAILS

ഇന്ത്യയുടെ ഹൃദയം തകർത്ത് കിരീടം നേടും: കിവീസ് നായകൻ മിച്ചൽ സാന്റ്നർ

  
March 07, 2026 | 12:55 PM

michel santner talks about 2026 t20 world cup final

2026 ടി-20 ലോകകപ്പ് ചാമ്പ്യന്മാർ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. നാളെ നടക്കുന്ന കിരീട പോരാട്ടത്തിൽ ഇന്ത്യയും ന്യൂസിലാൻഡുമാണ് നേർക്കുനേർ എത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ ഫൈനലിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരിക്കും  സൂര്യകുമാർ യാദവും സംഘവും കളത്തിൽ ഇറങ്ങുന്നത്. എന്നാൽ മറുഭാഗത്ത് ചരിത്രത്തിലെ ആദ്യ ടി-20 കിരീടം സ്വന്തമാക്കാമായിരിക്കും മിച്ചൽ സാന്റ്നറും സംഘവും ലക്ഷ്യം വെക്കുക. 

ഇപ്പോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി കിരീട പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കിവീസ് നായകൻ സാന്റ്നർ. ആദ്യ ലോകകപ്പ് നേടാനായി ഇന്ത്യയുടെ ഹൃദയം തകർക്കേണ്ടി വന്നാലും കുഴപ്പമില്ലെന്നാണ് സാന്റ്നർ ഫൈനലിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞത്. സ്വന്തം മണ്ണിൽ ലോകകപ്പ് നേടുകയെന്നത് ഇന്ത്യക്ക് മുകളിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും ന്യൂസിലാൻഡ് നായകൻ വ്യക്തമാക്കി. 

''ഞങ്ങൾ ഫേവറൈറ്റുകൾ  അല്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ടീം എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയാൽ കിരീടം ഉയർത്താൻ ഞങ്ങൾക്ക് സാധിക്കും. ആദ്യ കിരീടം നേടുന്നതിന് വേണ്ടി കുറച്ച് ഹൃദയം തകർക്കേണ്ടി വന്നാലും കുഴപ്പമില്ല. ടി-20 ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാം. ചിലപ്പോൾ അത് പ്രവചനാതീതവുമാണ്.  ഈ ലോകകപ്പിൽ  നമ്മൾ കണ്ടതാണ് എല്ലാ ടീമുകളും ഒരേ നിലവാരത്തിലുള്ളവരാണെന്നത്. ഓരോ മത്സരത്തിന്റെയും റിസൾട്ട് നിശ്ചയിക്കുന്നത്  നിർണായകമായ ചില ചെറിയ മാറ്റങ്ങളാണ്.

കഴിഞ്ഞ ദിവസം നമ്മൾ കണ്ടതാണ്.  സൗത്ത് ആഫ്രിക്ക ടൂർണമെന്റിൽ മികച്ച ക്രിക്കറ്റ് കളിച്ചു.  എന്നാൽ ഞങ്ങൾക്ക് മുന്നിൽ അവർക്ക് ഒരു ചെറിയ പിഴവ് സംഭവിച്ചു. അവർ പുറത്തായി.  ഞങ്ങളുടെ ശൈലിയിൽ മുന്നോട്ടു പോയാൽ മറ്റൊരു വലിയ ടീമിനെ കൂടി അട്ടിമറിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. സ്വന്തം നാട്ടിൽ ഈ ലോകകപ്പ് ജയിക്കണമെന്ന് വലിയ സമ്മർദ്ദം ഇന്ത്യയുടെ മുകളിലുണ്ട്. നേരത്തെ പറഞ്ഞത് പോലെ സ്വന്തം മണ്ണിൽ ലോകകപ്പ് ജയിക്കുക എന്നത് വലിയൊരു കാര്യമാണ്. ഇതിനൊപ്പം തന്നെ ഇത് വലിയ സമ്മർദ്ദവും നൽകുന്നുണ്ട്" മിച്ചൽ സാന്റ്നർ പറഞ്ഞു. 

The cricket world is eagerly waiting to see who will be the champions of the 2026 T20 World Cup. India and New Zealand will face off in the title fight tomorrow. Now, ahead of the final match, Kiwis captain Santner has spoken about his hopes for the title. Santner said in the pre-final press conference that it is okay to break India's heart to win the first World Cup. The New Zealand captain also stated that winning the World Cup on home soil will put a lot of pressure on India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  5 days ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  5 days ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  5 days ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  5 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  5 days ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  5 days ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  5 days ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  5 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  5 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  5 days ago