HOME
DETAILS

വിദേശത്ത് നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങളുടെ തട്ടിപ്പും: ഒളിവിലായിരുന്ന പാസ്റ്റർ ഒടുവിൽ പൊലിസ് പിടിയിൽ

  
March 08, 2026 | 1:38 PM

evangelist arrested in pathanamthitta for sexual assault and cheating nri nurse of 16 lakh rupees under marriage pretext

പന്തളം: വിദേശത്ത് നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സാം ഹാർട്ടറെയാണ് (37) പന്തളം പൊലിസ് സാഹസികമായി പിടികൂടിയത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

സംഭവം ഇങ്ങനെ

വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. വിശ്വാസം നേടിയെടുത്ത ശേഷം പലപ്പോഴായി യുവതിയുടെ കൈവശം നിന്നും 16 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു.പ്രതിയായ സാം ഹാർട്ടർക്ക് എതിരെ നേരത്തെയും സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ട്. പത്തനംതിട്ട, തിരുവല്ല പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു.

പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരിങ്ങാലക്കുടയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്.എച്ച്.ഒ ടി.ഡി പ്രജീഷ്, എസ്.ഐ രാജൻ പി.കെ, എ.എസ്.ഐ ബി. ഷൈൻ, സി.പി.ഒമാരായ അൻവർഷ, രഞ്ജിത്ത്, നിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാൻ റിഫൈനറി തീപിടിത്തം; പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

National
  •  3 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  3 days ago
No Image

ഒസിഐ കാർഡോ പാസ്‌പോർട്ടോ ഇല്ലെങ്കിൽ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനാവില്ല: നിർണ്ണായക വിധിയുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

 'വെടിനിര്‍ത്തല്‍ തുടരും' പ്രഖ്യാപനവുമായി ട്രംപ്, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനം

International
  •  3 days ago
No Image

തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക യോഗം വ്യാഴാഴ്ച; ദേവസ്വങ്ങളുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തും

Kerala
  •  3 days ago
No Image

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  3 days ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  3 days ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  3 days ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  3 days ago