HOME
DETAILS

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

  
April 21, 2026 | 4:40 PM

youth and woman found hanging in thottilpalam kozhikode police probe underway

കോഴിക്കോട്: തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരേ കൊമ്പിൽ തൂങ്ങിയ നിലയിൽ

നാമ്പിലാട് ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിന്റെ ഒരേ കൊമ്പിലാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് തൊട്ടിൽപ്പാലം പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

കാണാതായതിനെ തുടർന്ന് തിരച്ചിൽ

രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ഇന്ന് രാവിലെ മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുവീടുകളിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ പേരാമ്പ്ര പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് മരണവാർത്ത പുറത്തുവരുന്നത്. മരിച്ച അജേഷ് അവിവാഹിതനാണ്.

പൊലിസ് അന്വേഷണം

സംഭവസ്ഥലത്തെത്തിയ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതൽ വിവരങ്ങൾക്കായി പൊലിസ് ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  4 hours ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  4 hours ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  4 hours ago
No Image

അവഗണിക്കുന്നുവെന്ന് സംശയം; കാമുകനെ യുവതി കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

National
  •  4 hours ago
No Image

ഡല്‍ഹിയില്‍ പാക് സഹായത്തോടെ വൻ ഭീകരാക്രമണത്തിന് ശ്രമം; രണ്ട് ഭീകരര്‍ അറസ്റ്റില്‍; പിടിയിലായത് വിവേകും,രജ്‌വീറും

crime
  •  4 hours ago
No Image

ബഹ്‌റൈൻ ആഭ്യന്തര മന്ത്രിയും ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫും കൂടിക്കാഴ്ച നടത്തി

bahrain
  •  5 hours ago
No Image

ഫെർഗൂസൻ യുഗത്തിനും അസാധ്യമായത് കാരിക് നേടി! 41 വർഷത്തെ ശാപം തീർത്ത് യുണൈറ്റഡ്

Football
  •  5 hours ago
No Image

കോഴിക്കോട് ട്രെയിനിന് നേരെ കല്ല് എറിഞ്ഞ സംഭവം; പ്രതി റിമാൻഡിൽ; ലക്ഷ്യം വെച്ചത് മൂങ്ങയെ എന്ന് മൊഴി

Kerala
  •  5 hours ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർക്ക് 50,000 രൂപ നൽകും

Kerala
  •  5 hours ago
No Image

ശമ്പളം ഇനി 15 ദിവസത്തിലൊരിക്കൽ; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി നേപ്പാൾ സർക്കാർ

International
  •  5 hours ago