ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍; ക്ഷമിച്ചുവെന്നും പ്രതികാരത്തിനില്ലെന്നും ഭാര്യ ബിന്ദു മേനോന്‍
പത്തനാപുരം: രാഷ്ട്രീയ കോളിളക്കമായി തീരാനിടയുണ്ടായിരുന്ന വിഷയം ഒരു 'മാപ്പ്' പറച്ചിലില്‍ തീര്‍ത്ത് മന്ത്രി ഗണേഷ് കുമാര്‍. ഭാര്യയെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചാണ് മന്ത്രി പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയത്. ഗണേഷ് കുമാര്‍ ഫോണ്‍വിളിച്ച് ക്ഷമ ചോദിച്ചുവെന്നും താന്‍ എല്ലാം മാപ്പാക്കിയെന്നും പിന്നീട് ബിന്ദുമേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും അതിന്റെ ഫോട്ടോ കൈയിലുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തുന്നത്. വിഷയം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനിടെയാണ് ഇന്ന് രാവിലെ എല്ലാം ഒത്തുതീര്‍ന്നതായി വിശദീകരിച്ച് അവര്‍ മാധ്യമങ്ങളെ കാണുന്നത്.
'തെറ്റ് പറ്റിപ്പോയി എന്ന് എന്റെ ഹസ്ബന്‍ഡ് തുറന്നുപറഞ്ഞു. അദ്ദേഹം ക്ഷമാപണം നടത്തി. ഇന്നലെ രാത്രി തന്നെ എന്നെ ഫോണ്‍ വിളിച്ചിരുന്നു. ഞാന്‍ ഫോണ്‍ എടുക്കാത്തതിനാല്‍ എന്റെ സിസ്റ്ററെ വിളിച്ച്, തെറ്റുപറ്റിയെന്ന് പറഞ്ഞു. ഇന്ന് എന്നെയും ഫോണില്‍ വിളിച്ചു ക്ഷമാപണം നടത്തി. എന്റെ ഹസ്ബന്‍ഡില്‍നിന്ന് ഇതാണ് ഞാന്‍ പ്രതീക്ഷിച്ചത്' അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
5000 പ്രണയമുണ്ടെന്നും 112ല്‍ വിളിക്കുന്നവര്‍ക്ക് വട്ടാണ് എന്നും മന്ത്രി പറഞ്ഞപ്പോള്‍ എന്റെ വൈകാരിക വിക്ഷോഭത്തില്‍ ഞാന്‍ പരസ്യമായി പ്രതികരിച്ചു പോയതാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, ഇപ്പോള്‍ എല്ലാം പിന്‍വലിച്ചിരിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. അതെല്ലാം ക്ഷമിക്കുന്നു. ഇനി ഞങ്ങള്‍ തമ്മില്‍ പ്രശ്‌നം ഇല്ല. മന്ത്രി പൊതുജനങ്ങളോട് മാപ്പ് പറയേണ്ടതില്ല. ഞാനാണ് കൂടെ ജീവിക്കുന്നത്, എന്നോട് ക്ഷമ പറഞ്ഞാല്‍ മതി. അത് പറയുകയും ചെയ്തു' അവര്‍ പറഞ്ഞു. പ്രതികാരവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച അവര്‍ ഈ വിഷയത്തില്‍ ഇനി ഇടപെടരുതെന്ന് എല്ലാവരോടും റിക്വസ്റ്റ് ചെയ്യുകയും ചെയ്തു.
kerala minister k.b. ganesh kumar apologised to his wife bindu menon over the phone after a controversy erupted over her allegations. bindu menon later told the media that she has accepted the apology and the issue between them has been resolved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."