HOME
DETAILS

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

  
കെ ഷബാസ് ഹാരിസ്
March 10, 2026 | 12:44 PM

the hindutva agenda behind mob violence how the country reached a state where even protests against lynchings have weakened

"രണ്ട് മനുഷ്യർക്കിടയിൽ സ്നേഹം ജനിപ്പിക്കാൻ നിയമത്തിന് സാധിച്ചെന്ന് വരില്ല. എന്നാൽ, നിയമത്തിന് രണ്ട് മനുഷ്യർക്കിടയിൽ സംഭവിക്കാൻ സാധ്യതയുള്ള മർദ്ദനത്തെ തടയാൻ സാധിച്ചെന്ന് വരും." - മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ.

അഖ്ലാക്കിനെ ഓർക്കുന്നുണ്ടോ? ജുനൈദിനെയോ? ഓർക്കുന്നുണ്ട്, അല്ലെ? ഇപ്പോഴും നീറുന്ന ഓർമ്മകളായി നമ്മൾ കൊണ്ട് നടക്കുന്നുണ്ടാവും ഈ പേരുകളെ. പശുവിറച്ചി കയ്യിൽ സൂക്ഷിച്ചു എന്നാരോപിച്ച് കൊണ്ട് ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ഇന്ത്യ രാജ്യത്തെ ഈ രണ്ട് മുസ്ലിം പൗരന്മാരെ നമ്മൾ എങ്ങനെ മറക്കാനാണ്? എന്നാൽ അതിന് ശേഷം രാജ്യത്ത് സംഭവിച്ച എത്ര ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്? ഹിന്ദുത്വവാദികളുടെ കരങ്ങളാൽ രാജ്യത്തിന്റെ പല ഭാഗത്ത് കൊല്ലപ്പെട്ട എത്ര മനുഷ്യരുടെ പേരുകൾ നമുക്കറിയാം? ആൾക്കൂട്ട അക്രമങ്ങളിൽ കൊല്ലപ്പെട്ടതോ, പരിക്കേറ്റതായിട്ടോ ഉള്ള മനുഷ്യർക്ക് വേണ്ടി പിന്നീട് എത്ര പ്രതിഷേധ/ഐക്യദാർഢ്യ സദസ്സുകൾ നമ്മൾ സംഘടിപ്പിച്ചിട്ടുണ്ട്? ആദ്യമാദ്യം ആൾക്കൂട്ട മർദ്ദനങ്ങളുടെ വാർത്തകൾ ഗൗരവത്തോടെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച നമ്മൾ പിന്നീട് അത്തരത്തിലുള്ള വാർത്തകൾ സ്‌ക്രോൾ ചെയ്ത് മാത്രം പോകുന്ന സാഹചര്യം ഉണ്ടായത് എങ്ങനെ?

കഴിഞ്ഞ ഒരാഴ്ചയുടെ ഉള്ളിൽ ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത പ്രായത്തിലും, ലിംഗത്തിലുമുള്ള നാല് മുസ്ലിംകളാണ് ഹിന്ദുത്വ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ടത്. ന്യൂനപക്ഷ സമുദാത്തിന് നേർക്കുള്ള ഹിന്ദുത്വ ആക്രമണം തുടരുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മൗനത്തിലാണ്. രാജ്യത്തെ പ്രധാന മാധ്യമങ്ങളും, മതേതര -  ലിബറൽ ആക്റ്റിവിസ്റ്റുകളും ഇങ്ങനെയൊന്ന് സംഭവിച്ചത് കൂടി അറിയാത്ത മട്ടിലാണ്. അറിഞ്ഞ ചിലർ തന്നെ 'ഇത് സ്ഥിരം നടക്കുന്നതല്ലേ? ഇതിലെന്ത് പുതുമ?' എന്ന ഭാവത്തിലും.

മുസ്ലിംകളും, ദളിതരും, ക്രിസ്ത്യാനികളും, സ്ത്രീകളും, ആദിവാസികളുമടങ്ങുന്ന അടിച്ചമർത്തപ്പെട്ട വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങൾ ഒരു 'ന്യൂ നോർമൽ' ആയി നമ്മുടെ രാജ്യത്ത് മാറിയതിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല.

ഒരാഴ്ചയിക്കിടയിലെ നാല് ആൾക്കൂട്ട കൊലപാതകങ്ങൾ:

ഉനൈസ് ഖാനെന്ന പതിമൂന്ന് വയസുകാരൻ യു പിയിലെ ലക്ക്നൗവിൽ വെച്ച് മാർച്ച്‌ 2നാണ് സുഹൃത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നോമ്പുകാരനായ ഉനൈസിനെ സുഹൃത്ത് വീട്ടിലെ പാർട്ടിയിലേക്ക് വിളിച്ച് കൊണ്ട് പോവുകയായിരുന്നു. അവിടെ വെച്ച് യു പിയുടെ ഉപമുഖ്യ മന്ത്രിയായിട്ടുള്ള ബ്രജേഷ് പതാക്കിന്റെ മരുമകനാണ് ഉനൈസിന് നേർക്ക് വെടിയുതിർത്തത്.

65 വയസ്സുള്ള റോഷൻ ഖാത്തൂൻ എന്ന സ്ത്രീ ബിഹാറിലെ മധുഭാനിയിൽ വെച്ച് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെടുന്നത് മാർച്ച്‌ ഒന്നിനാണ്. നോമ്പുകാരിയായ റോഷൻ ഖാത്തൂനിനെ മൂത്രവും, മദ്യവും കുടിപ്പിച്ച ശേഷമാണത്രെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തുന്നത്.

അബ്ദു സലാം എന്ന 65കാരൻ കൊല്ലപ്പെടുന്നതും ബിഹാറിൽ വെച്ച് തന്നെ. മാർച്ച്‌ 5ന് ദർഭങ്കയിൽ വെച്ചാണ് അബ്ദു സലാം കൊല്ലപ്പെടുന്നത്. വാക്ക് തർക്കത്തിനിടയിൽ വർഗ്ഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ അതിനെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഹിന്ദുത്വവാദികൾ അദ്ദേഹത്തെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുന്നത്.
26കാരനായ ആമിർ കൊല്ലപ്പെടുന്നത് മാർച്ച്‌ 2ന് ഹരിയാനയിലെ നൂഹ് ജില്ലയിൽ വെച്ചാണ്. പശുക്കടത്ത് ആരോപിച്ചാണ് ഹിന്ദുത്വവാദികൾ ആമിറിന് നേരെ വെടിയുതിർത്തത്...

കേരളത്തിലും അവസ്ഥ വ്യത്യസ്തമല്ല. മാർച്ച്‌ ഒന്നിനാണ് കൊല്ലത്തെ മറുതാടിയിൽ വെച്ച് ഹരികൃഷ്ണനെന്ന പതിനെട്ടു വയസുകാരൻ ക്ഷേത്രോത്സവത്തിനിടയിൽ ആൾക്കൂട്ട മർദ്ദനത്താൽ കൊല്ലപ്പെടുന്നത്.

ഒഡീഷ മുഖ്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

ഒഡീഷ മുഖ്യ മന്ത്രി മോഹൻ ചരൻ മജ്ഹി തിങ്കളാഴ്ച ഒഡീഷ സംസ്ഥാനത്ത് നടന്നിട്ടുള്ള വർഗ്ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ടുള്ള സുപ്രധാന കണക്കുകൾ പുറത്ത് വിടുകയുണ്ടായി.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ 54 വർഗ്ഗീയ കലാപങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്നാണ് മുഖ്യ മന്ത്രിയുടെ വെളിപ്പെടുത്തൽ. ബലാസോർ ജില്ലയിൽ മാത്രം ഇത്തരത്തിലുള്ള 26 അനിഷ്ട സംഭവങ്ങൾ സംഭവിച്ചിട്ടുണ്ടത്രെ. ഖുർദ ജില്ലയിൽ 16 എണ്ണവും. 298 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പകുതി കേസുകളിൽ മാത്രമെ ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടുള്ളൂ എന്ന് കൂടി അദ്ദേഹം വ്യക്തമാക്കി.

ഒഡീഷയിലെ ദിയോഗഡ്, ദെൻകനാൽ, ബലാസോർ, റയാഗോഡ എന്ന നാല് ജില്ലകളിൽ നിന്നായി 7 ആൾക്കൂട്ട മർദ്ദനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 81 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 20 മാസങ്ങൾക്കിടയിൽ ഒഡീഷയിലെ 6 ടൗണുകളിൽ അക്രമങ്ങൾ തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ബി ജെ പി ഭരിക്കുന്ന  ഒഡീഷയിൽ മുഖ്യ മന്ത്രി പരാമർശിച്ച ഈ അക്രമ പരമ്പരകൾക്ക്‌ ഒക്കെ നേതൃത്വം നൽകുന്നത് ഹിന്ദുത്വവാദികളാണ് എന്നതാണ് മറ്റൊരു വസ്തുത.

2014ന് ശേഷം വ്യവസ്ഥാപിതമായി വർധിക്കുന്ന ആൾക്കൂട്ട മർദ്ദനങ്ങൾ:

2018ലാണ് 'സിറ്റിസൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ്' എന്ന സംഘടന 2014 മുതൽ 2018 വരെ നടന്ന ആൾക്കൂട്ട മർദ്ദനങ്ങളുടെ കണക്കുകളും, അതിന്റെ സ്വഭാവ സവിശേഷതകളും പുറത്ത് വിടുന്നത്.

2014 മുതൽ 18 വരെ 78 ആളുകളാണ് ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 21 ഹിന്ദുക്കളും, 32 മുസ്ലിംകളും, 6 ദളിതരും, 2 ആദിവാസികളും ഉൾപ്പെടും. ബാക്കി 17 പേരുടെ ജാതി - മത വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
2014 മുതൽ 18 വരെ ആൾക്കൂട്ട മർദ്ദനങ്ങളിൽ 174 പേർക്ക് സാരമായ പരിക്ക് പറ്റുന്നുണ്ട്. അതിൽ 21 ഹിന്ദുക്കളും, 64 മുസ്ലിംകളും, 42 ദളിതരും, 6 ആദിവാസികളും ഉൾപ്പെടും. ബാക്കി 41 ആളുകളുടെ ജാതി - മത വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

സി ജെ പിയുടെ 2018ലെ അന്വേഷണം മറ്റൊരു സുപ്രധാനപ്പെട്ട ഒരു വസ്തുത കൂടി മുന്നോട്ട് വെക്കുന്നുണ്ട്. 2014ൽ ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിൽ ഏറിയതിന് ശേഷം രാജ്യത്ത് ആൾക്കൂട്ട മർദ്ദനങ്ങൾ വർധിച്ച് വരികയാണത്രെ. ഏറ്റവും കൂടുതൽ ആൾക്കൂട്ട മർദ്ദനങ്ങൾ സംഭവിക്കുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും. സി ജെ പിയുടെ അന്വേഷണം പുറത്ത് വന്നിട്ട് ഏതാണ്ട് 8 വർഷം കഴിഞ്ഞിട്ടും സ്ഥിതി ഗതികളിൽ വലിയ മാറ്റം ഇല്ലാതെ തന്നെയാണ് തുടരുന്നത്.

ആൾക്കൂട്ട മർദ്ദനങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട

ജാതിയതയും, ജാതിയതയിൽ അധിഷ്ഠിതമായ സാമൂഹിക ഉച്ചനീചത്വങ്ങളും, അക്രമങ്ങളും എന്നോ അവസാനിച്ചു എന്ന് വിശ്വസിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. അതിന് തെളിവായി എല്ലാ ജാതി മത സമുദായങ്ങളിൽ പെട്ടവർ സ്കൂളിൽ പോകുന്നതും, വിദ്യ നേടുന്നതും, തൊഴിലെടുക്കുന്നതും നമ്മൾ ചൂണ്ടി കാട്ടുന്നു. അതേ സമയം, രോഹിത് വെമുലയുടെ ആത്മഹത്യയും, കലാലയങ്ങളിലെ പിന്നാക്ക സംവരണം അട്ടിമറിക്കാൻ സവർണ വിഭാഗം നടത്തുന്ന ശ്രമങ്ങളെയും നാം കാണാതെ പോകുന്നു. ഒപ്പം ബാബരി മസ്ജിദ് ധ്വംസനവും, ഗുജറാത്ത് കലാപവും, വർധിച്ചു വരുന്ന മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണങ്ങളും നാം സൗകര്യപൂർവ്വം മറക്കുന്നു. ഈ മറവി കാരണം നമ്മുടെ രാജ്യം എന്നോ 'പുരോഗതി' കൈവരിച്ചതായി നമുക്ക് അനുഭവപ്പെടുന്നു.

ഇങ്ങനെ അനുഭവപ്പെടുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ബ്രാഹ്‌മണിസം വരുന്ന കാലങ്ങളിൽ അതിന്റെ നിലനിൽപ്പ് കണ്ടെത്തുന്നത് ദേശീയതയിലാണ്. അങ്ങനെയൊരു സന്ദർഭത്തിലാണ് ഹെഡ്ഗവാർ ആർ എസ് എസ് എന്ന സംഘടന രൂപീകരിക്കുന്നതും സവർക്കറും, ഗോൾവാൾക്കറും ചേർന്ന് സയണിസത്തിൽ നിന്നും, നാസിസത്തിൽ നിന്നും, ഫാഷിസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഹിന്ദുത്വ ആശയങ്ങൾക്ക് ജന്മം നൽകുന്നതും. ഈ കൂട്ടർ അങ്ങനെ ദേശീയതയിൽ അധിഷ്ഠിതമായ ഒരു വംശീയ പ്രത്യയശാസ്ത്രം നിർമ്മിച്ചെടുക്കുകയും അത്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പൊതു ബോധമായി പരിവർത്തിപ്പിക്കുകയും ചെയ്തു. ആ പൊതു ബോധ നിർമ്മിതിയിൽ സൃഷ്ടിക്കപ്പെട്ട അപരന്മാരായിരുന്നു മുസ്ലിംകളും, കൃസ്ത്യാനികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും അടങ്ങുന്ന അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ വിഭാഗം.
ഈ അപര സ്വത്വത്തെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുക എന്നത് ദേശീയതയുടെ ഭാഗമായി തീർത്തതോടെ മുസ്ലിംകൾ അടങ്ങുന്ന ന്യൂനപക്ഷങ്ങൾക്ക് മേലുള്ള അക്രമങ്ങൾക്ക്‌ തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ ഒരു നൈതികതലം ഹിന്ദുത്വ വാദികൾക്ക് എളുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചു.

നിയമ നടപടികൾ കാര്യമായി സംഭവിക്കാത്തത് കാരണവും, സോഷ്യൽ മീഡിയ വഴി വെറുപ്പ് നിരന്തരം പ്രസരിപ്പിക്കുന്ന കാരണവും ആൾക്കൂട്ട മർദ്ദനങ്ങൾ നിരന്തരം വർധിച്ച് കൊണ്ടിരിക്കുന്നു.

വ്യക്തികളായിരിക്കെ ഭീരുവാകുന്ന മനുഷ്യൻ ആൾക്കൂട്ടമായി മാറുമ്പോൾ മറ്റൊരാളെ അക്രമിക്കാൻ ധൈര്യം കണ്ടെത്തുന്നു. ഈ ധൈര്യത്തെ രൂപപ്പെടുത്തുന്നതാകട്ടെ നേരത്ത സൂചിപ്പിച്ച ഹിന്ദുത്വയെ അടിസ്ഥാനമാക്കി നിലനിൽക്കുന്ന തീവ്ര ദേശീയ ബോധവും. ആ ബോധം തന്നെ നിർമ്മിക്കപ്പെട്ടിട്ടുള്ളത് വംശീയമായ അപരമത വിദ്വേഷത്തിലായതിനാൽ തങ്ങൾ ചെയ്യുന്ന കുറ്റ കൃത്യത്തിൽ ഈ 'ആൾക്കൂട്ടത്തിന്' യാതൊരു ധാർമിക പ്രശ്നവും കണ്ടെത്താൻ പറ്റുന്നുമില്ല.

ഭരണഘടനയെയും, നിയമ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കൊണ്ട് ഈയൊരു അർത്ഥത്തിൽ ആൾക്കൂട്ട മർദ്ദനങ്ങൾ വർധിക്കുകയും, അതൊരു വാർത്ത പോലും ആവാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും തുടർന്നാൽ ഒരുപക്ഷെ സമീപ കാല ഭാവിയിൽ രാജ്യം നേരിടാൻ പോകുന്നത് ഭയാനകമായ അരാജകത്വവും, അരക്ഷിതാവസ്ഥയുമായിരിക്കും എന്നത് ഉറപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  an hour ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  2 hours ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  2 hours ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  2 hours ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  2 hours ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  2 hours ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  2 hours ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  3 hours ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  3 hours ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  3 hours ago

No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  5 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  5 hours ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  5 hours ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  6 hours ago