ഗുരുവായൂരിലും സുരക്ഷാവീഴ്ച;സ്ട്രോങ് റൂം പരിസരത്തെ സി.സി.ടി.വി പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചു, പരാതി നല്‍കി യു.ഡി.എഫ്
ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളജിലും സുരക്ഷാവീഴ്ച. സ്ട്രോങ് റൂമിന്റെയും പരിസരങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരാതിയുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വിവരമറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് റഷീദും സ്ഥലത്തെത്തി. കാമറകളുടെ പ്രവര്‍ത്തനം നിലച്ചത് സ്വാഭാവിക തകരാര്‍ കൊണ്ടാണോയെന്ന് വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് സി.എച്ച് റഷീദും നേതാക്കളും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റഷീദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
സംസ്ഥാനത്ത്സ്‌ട്രോങ് റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ഗുരുവായൂരിലെ സി.സി.ടിവിയിലെ പ്രശ്‌നംകൂടി ഉയരുന്നത്.
പേരാമ്പ്രയിലെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് സ്‌ട്രോങ് റൂമുകള്‍ ഉള്‍പ്പെടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
A security lapse has been reported in Guruvayur after CCTV cameras near a strong room stopped functioning for several hours. The UDF has lodged a complaint, raising concerns over election security and surveillance, and demanding a thorough investigation into the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."