HOME
DETAILS

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

  
Web Desk
March 10, 2026 | 3:39 PM

kg sanalkumar state election commissioner

തിരുവനന്തപുരം: പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി കെ.ജി സനൽകുമാറിനെ നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെ.ജി സനൽകുമാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലേക്ക് ശുപാർശ ചെയ്തത്. മന്ത്രിസഭയുടെ ശുപാർശ ഗവർണർക്ക് സമർപ്പിക്കും. ചുമതലയേൽക്കുന്ന തീയതി മുതൽ അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയാണ് പദവിയുടെ കാലാവധി.

2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ.ജി സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം നൽകിയത്. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും എൽ.എൽ.എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാർ എൻറോൾ ചെയ്തത്.

1998ൽ വൈക്കം മുൻസിഫായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  6 hours ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  6 hours ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  7 hours ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  8 hours ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  8 hours ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  8 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  8 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  9 hours ago