HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

  
March 11, 2026 | 3:33 PM

train services disrupted in kerala southern railway announces cancellations and diversions due to track maintenance

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ നടപ്പാക്കുന്ന അറ്റകുറ്റപ്പണികളെത്തുടർന്ന് ഈ മാസം ട്രെയിൻ സർവിസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവിധ സർവിസുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1) ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695): മാർച്ച് 13-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള സർവിസ് റദ്ദാക്കി.

2) തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (12696): മാർച്ച് 14-ന് തിരുവനന്തപുരത്ത് നിന്നുള്ള സർവിസ് രാത്രി 08.05-ന് കോട്ടയത്ത് നിന്നായിരിക്കും ആരംഭിക്കുക.  

3) ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ് (16127): മാർച്ച് 12-ന് പുറപ്പെടുന്ന ട്രെയിൻ നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ മുതൽ ഗുരുവായൂർ വരെയുള്ള സർവിസ് ഉണ്ടായിരിക്കില്ല.

 

4) ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128): മാർച്ച് 13-ന് ഗുരുവായൂരിൽ നിന്നുള്ള സർവിസ് നാഗർകോവിൽ വരെ റദ്ദാക്കി. ട്രെയിൻ രാവിലെ 06.33-ന് നാഗർകോവിൽ ടൗണിൽ നിന്ന് ചെന്നൈയിലേക്ക് തിരിക്കും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

1) തിരുവനന്തപുരം - ചെന്നൈ സെൻട്രൽ മെയിൽ (12624): മാർച്ച് 14-ന് പുറപ്പെടുന്ന ഈ ട്രെയിൻ കോട്ടയം റൂട്ടിന് പകരം ആലപ്പുഴ വഴിതിരിച്ചുവിടും. ഇതിന്റെ ഭാ​ഗമായി, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപുകൾ അനുവദിച്ചു. 

2) കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503): മാർച്ച് 14-ന് പുറപ്പെടുന്ന ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും. ഇതിന്റെ ഭാ​ഗമായി ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.  

The Southern Railway has announced significant changes to train schedules under the Thiruvananthapuram Division due to essential maintenance work scheduled for this month. Several key services, including the Chennai-bound Superfast Express and the Vivek Express, will be affected by partial cancellations and route diversions.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാട്രിമോണിയൽ സൈറ്റിലൂടെ തട്ടിപ്പ്: രാമനാട്ടുകര സ്വദേശിക്ക് നഷ്ടമായത് 34 ലക്ഷം രൂപ; യുവതിക്കായി തിരച്ചിൽ

Kerala
  •  5 hours ago
No Image

യുഎഇയിൽ വൻ ആയുധവേട്ട: 15 മില്യൺ ഡോളറിന്റെ ആയുധക്കടത്ത് തകർത്തു; 13 പേർ പിടിയിൽ

uae
  •  5 hours ago
No Image

കോഴിക്കോട് ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല; പൊലിസ് തിരച്ചിൽ ആരംഭിച്ചു

Kerala
  •  5 hours ago
No Image

സഹപ്രവർത്തകന് നേരെ ലൈംഗിക പീഡനവും വംശീയാധിക്ഷേപവും; ജെ.പി. മോർഗൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കെതിരെ കേസ്

International
  •  6 hours ago
No Image

സ്മാർട്ട് ഹോം ഉപകരണങ്ങൾ വഴി ഹാക്കിംഗിന് സാധ്യത; മുന്നറയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

'രാത്രിയും പകലും കാവൽ വേണം'; എക്‌സിറ്റ് പോളുകളെ തള്ളി പ്രവർത്തകർക്ക് മമതയുടെ ജാഗ്രതാ നിർദ്ദേശം

National
  •  6 hours ago
No Image

കേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം, ബിജെപി പത്തുകടക്കുമെന്ന് ടുഡെയ്‌സ് ചാണക്യ സർവേ റിപ്പോർട്ട്

Kerala
  •  7 hours ago
No Image

യുഎഇയിലെ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി എഐ പരിശോധിക്കും; പുതിയ സംവിധാനം മെയ് മുതൽ

uae
  •  7 hours ago
No Image

യുഎഇയിൽ തൊഴിലാളി താമസകേന്ദ്രങ്ങൾക്ക് പുതിയ നിയമം; സൗജന്യ വൈഫൈയും മികച്ച സൗകര്യങ്ങളും നിർബന്ധം

uae
  •  7 hours ago
No Image

പിഞ്ചുകുഞ്ഞിന് കവചമായി പിതാവ്; ഓടുന്ന ട്രെയിനിനടിയിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

International
  •  7 hours ago